ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ ‘സാറ’യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി തൃഷ കൃഷ്ണന്‍. ‘സാറ’യില്‍ നിന്നും ഡെലിവറി ചെയ്ത വസ്ത്രങ്ങളുടെ മോശം അവസ്ഥയെ പരസ്യമായി വിമര്‍ശിക്കുകയാണ് തൃഷ. തനിക്ക് തുടര്‍ച്ചയായി മൂന്ന് തവണ ലഭിച്ച വസ്ത്രങ്ങളിലും വിയര്‍പ്പു നാറ്റമുണ്ടായിരുന്നുവെന്നാണ് തൃഷയുടെ പരാതി
വെള്ളിയാഴ്ച തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഈ ബ്രാന്‍ഡിന്റെ ഔദ്യോഗിക ഹാന്‍ഡിലിനെയും കസ്റ്റമര്‍ കെയര്‍ അക്കൗണ്ടിനെയും ടാഗ് ചെയ്തുകൊണ്ട് മെസേജ് ഷെയര്‍ ചെയ്തത്. ‘പ്രിയപ്പെട്ട @zara @zaracare, ഇതൊരു ചെറിയ അഭ്യര്‍ത്ഥനയാണ്. അടുത്ത തവണ ഞങ്ങള്‍ ഹോം ഡെലിവറി ഓര്‍ഡറുകള്‍ നല്‍കുമ്പോള്‍ നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്ന് (ചെറുതായിട്ടുപോലും) വിയര്‍പ്പുനാറ്റം ഉണ്ടാകില്ലെന്ന് ദയവായി ഉറപ്പാക്കുക. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ്. ഇത് തികച്ചും അരോചകമാണ്. പാക്ക് ചെയ്യുന്നതിന് മുന്‍പെങ്കിലും അതൊന്ന് മണത്തു നോക്കുക,’ തൃഷ കുറിച്ചു.
സാധാരണയായി മറ്റാരെങ്കിലും ട്രയല്‍ നോക്കിയതോ അല്ലെങ്കില്‍ റിട്ടേണ്‍ ചെയ്തതോ ആയ വസ്ത്രങ്ങള്‍ കൃത്യമായ പരിശോധനകള്‍ കൂടാതെ വീണ്ടും പാക്ക് ചെയ്ത് അയക്കുമ്പോഴാണ് ഇത്തരം പരാതികള്‍ ഉയരാറുള്ളത്.
കഴിഞ്ഞ ദിവസം തൃഷ തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടൊരു കുറിപ്പ് പങ്കുവച്ചതും ശ്രദ്ധ നേടിയിരുന്നു. പെരിമെനോപോസിനെക്കുറിച്ചുള്ള (ആര്‍ത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള ഘട്ടം) ഒരു കുറിപ്പാണ് തൃഷ റീ-പോസ്റ്റ് ചെയ്തത്: ‘പെരിമെനോപോസ് ഘട്ടത്തില്‍ മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള ഹോര്‍മോണുകള്‍ ഇല്ലാതാകുകയും, ‘എനിക്കൊന്നുമില്ല’ എന്ന മനോഭാവമുള്ള ഹോര്‍മോണുകള്‍ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുമെന്ന് ഒരു ഡോക്ടര്‍ വിശദീകരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇതിലും മികച്ചതായി എനിക്ക് പറയാന്‍ കഴിയില്ല.’ ഈ വരികള്‍ക്കൊപ്പം ഇത് ‘യഥാര്‍ത്ഥ വസ്തുത’ ആണെന്നും തൃഷ കുറിച്ചു.
നായികമാര്‍ തങ്ങളുടെ പ്രായത്തെക്കുറിച്ചോ പെരിമെനോപോസിനെക്കുറിച്ചോ പരസ്യമായി സംസാരിക്കാന്‍ മടിക്കുന്ന ഒരു സിനിമാ വ്യവസായത്തില്‍, 43-കാരിയായ തൃഷയുടെ ഈ പോസ്റ്റ് തികച്ചും വ്യത്യസ്തമായിരുന്നു.
നിലവില്‍ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് തൃഷ കടന്നുപോകുന്നത്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത്, സൂര്യ നായകനായ തൃഷയുടെ ഏറ്റവും പുതിയ ചിത്രമായ ‘കറുപ്പ്’ മെയ് 15-നാണ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസില്‍ ഇതൊരു തരംഗമായി മാറി. വേള്‍ഡ് വൈഡ് ആയി 300 കോടിയിലധികം രൂപ കളക്ട് ചെയ്ത ഈ ഫാന്റസി കോര്‍ട്ട് റൂം ഡ്രാമ, 2026-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായും സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായും മാറി.
ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന്…
എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…