ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന് പിന്നാലെയായിരുന്നു സൗഭാഗ്യ വെങ്കിടേഷ്. കുഞ്ഞുങ്ങളുടെ വസത്ര ബ്രാന്‍ഡ് എന്ന സ്വപ്നം പൂവിലൂടെയായിരുന്നു അവര്‍ സാക്ഷാത്ക്കരിച്ചത്. സുധോപ്പൂ എന്ന സുദര്‍ശനയായിരുന്നു അമ്മയ്ക്ക് വേണ്ടി മോഡലായത്. തുടക്കത്തില്‍ നിരവധി വ്യത്യസ്തമാര്‍ന്ന കലക്ഷനായിരുന്നു പൂവിലേത്. പിന്നീടങ്ങോട്ട് ഇതേക്കുറിച്ചുള്ള വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. പതിവുപോലെ വ്ളോഗ് പങ്കിടാറുണ്ടെങ്കിലും പൂവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നന്നേക്കുമായി പൂവ് ഉപേക്ഷിട്ടു എന്ന് അറിയിച്ചിരിക്കുകയാണ് സൗഭാഗ്യ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. മകളുടെ നാലാം പിറന്നാളിനായിരുന്നു ഈ സന്തോഷം പങ്കുവെച്ച് അവരെത്തിയത്.
പൂവിനെക്കുറിച്ച് ചോദിക്കുന്നവര്‍ അറിയാന്‍ വേണ്ടി. വളരെയധികം സങ്കടത്തോടെയാണ് ഞാന്‍ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. ഈ ബ്രാന്‍ഡ് പൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ സ്വപ്നം അവസാനിപ്പിക്കുന്നു എന്നല്ല. വേണ്ടത്ര പിന്തുണ കിട്ടാത്തത് കൊണ്ടോ അല്ല ഞാന്‍ ഇത് അവസാനിപ്പിക്കുന്നത്. ഞങ്ങളുടെ പാര്‍ട്നര്‍ഷിപ്പ് ഒരു ചതിയിലാണ് കലാശിച്ചത്. ഒരാളെ വിശ്വസിച്ചു, ആ വിശ്വാസം പൂര്‍ണമായും തകര്‍ന്നു. ഇങ്ങനെയൊരു തീരുമാനം എടുത്തതിന്റെ പരിണിത ഫലം എന്തൊക്കെയാണെന്ന് അറിയാതെയല്ല ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്.
അങ്ങേയറ്റം ശ്രമിച്ചാണ് ഒരു ബ്രാന്‍ഡ് പടുത്തുയര്‍ത്തുന്നത്. അത് നിലനിര്‍ത്തുക എന്നതും പ്രയാസകരമായ കാര്യമാണ്. സ്നേഹം, സമയം, പണം, ഉറക്കമില്ലാത്ത രാത്രികള്‍ ഇതിനൊക്കെ ഒടുവിലായാണ് ഒരു ബ്രാന്‍ഡ് രൂപം കൊള്ളുന്നത്. തുടക്കം മുതലേ എന്റെ സംരംഭത്തെ പിന്തുണച്ചവര്‍ക്ക് ഞാന്‍ മറുപടി കൊടുക്കാന്‍ ബാധ്യസ്ഥയാണ്. ജീവിതത്തിലെ വലിയ തിരിച്ചറിവുകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. സത്യസന്ധതയും, ആത്മസമര്‍പ്പണവും എല്ലാവരും പ്രാധാന്യം കൊടുക്കണമെന്നില്ല. എന്റെ സമാധാനത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഞാന്‍ എത്തിയത്. ഈ ബ്രാന്‍ഡില്‍ വിശ്വാസം അര്‍പ്പിച്ച് കൂടെ നിന്നതിന് നന്ദി. നിങ്ങളുടെ സ്നേഹവും, പിന്തുണയുമാണി എന്നെ മുന്നോട്ട് നയിച്ചത്. എനിക്ക് എല്ലാം ആയിരുന്നു അത്. ബിസിനസ് രംഗത്ത് നിന്നും എന്നന്നേക്കുമായുള്ള പിന്‍മാറ്റമല്ല ഇത്. ഈയൊരു അധ്യായം ഇവിടെ അവസാനിക്കുന്നു എന്നേയുള്ളൂ. കൂടുതല്‍ കരുത്തയായി, കൃത്യമായ ചുവടുവെപ്പുകളോടെ വീണ്ടും വരുന്നതായിരിക്കും എന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്. ഓക്കെയാവാന്‍ എനിക്ക് സമയം വേണം. എല്ലാവരോടും നന്ദി പറയുന്നു എന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്.
ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ 'സാറ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി…
എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…