Categories: latest news

ഇയാളാണ് എനിക്ക് എല്ലാം; ഭര്‍ത്താവിനെക്കുറിച്ച് ലേഖ

എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ലിവിംഗ് റ്റുഗദറിന് ശേഷമായിരുന്നു വിവാഹം. മൂകാംബികയിലെ വിവാഹത്തിന്റെ കഥകളൊക്കെ നേരത്തെ മുതല്‍ വൈറലായതാണ്. നിഴലായി എല്ലായിടത്തും എംജിക്കൊപ്പം ലേഖ ഉണ്ടാവാറുണ്ട്. ഭാര്യയെ കൂടെക്കൊണ്ട് പോവുന്നതിന് എന്തിന് മടി കാണിക്കണം. ഞാന്‍ എവിടെ പോയാലും കൂടെക്കൂട്ടാറുണ്ട്. എനിക്ക് ഭാര്യയെ പേടിയാണെന്നൊക്കെ ചിലര്‍ കളിയാക്കാറുണ്ടെന്നും എംജി മുന്‍പ് പറഞ്ഞിരുന്നു. അടുത്തിടെ ആനീസ് കിച്ചണിലേക്ക് ഇരുവരും അതിഥിയായി എത്തിയിരുന്നു. അച്ഛനും അമ്മയുമൊക്കെ മരിച്ചിട്ട് ഒരുപാട് വര്‍ഷമായി. അമ്മയായിരുന്നു എല്ലാം. ഇപ്പോള്‍ ഇയാളും. അതാണ് അതിന്റെയൊരു സത്യം എന്ന് എംജി പറയുന്നു. എന്റെ കൈയ്യില്‍ പിടിച്ച് ഉമ്മ വെച്ച് നന്നായി വരും മോനെ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ആ ഒരു ഫീല്‍ എനിക്ക് ഇപ്പോഴും കിട്ടാറുണ്ട്. അമ്മ മരിക്കുകയാണെങ്കില്‍ കൂടെ ചിതയില്‍ ചാടി മരിക്കുമെന്ന് അന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അറിവില്ലാത്ത പ്രായത്തില്‍ പറഞ്ഞതാണ്. പക്ഷേ, അത്രയും സ്നേഹമാണ് അമ്മയോട്. പിന്നെ ചേട്ടന്‍, ചേട്ടന് പുറകില്‍ ഇരുന്ന് പാടിയതിന്റെ നൂറിലൊന്ന് പോലും എനിക്ക് കിട്ടിയിട്ടില്ല.

എവിടെ ചെന്നാലും അവിടത്തെ ഭക്ഷണം കഴിക്കാറുണ്ട്. പുറത്തൊക്കെ പോയി കഴിച്ച് മടുക്കുമ്പോള്‍ എങ്ങനെയെങ്കിലും കുറച്ച് ചോറും കറിയും കിട്ടിയാല്‍ മതി എന്നാവും. പത്ത് പതിനഞ്ച് ദിവസമൊക്കെ കഴിഞ്ഞാണ് വരുന്നതെങ്കില്‍ പറയുകയും വേണ്ട. എന്തൊക്കെയായാലും നമ്മള്‍ മലയാളികളാണ്. നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു. വ്ളോഗ് ഞാന്‍ നിര്‍ത്തിയതെന്ന് പറയാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് കുറേ യാത്രകളൊക്കെ വന്നു. കൊവിഡ് കാലത്തായിരുന്നു വ്ളോഗ് തുടങ്ങിയത്. അന്ന് ഇഷ്ടം പോലെ സമയമുണ്ടായിരുന്നു. കുറേനാള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തി. ഇടയ്ക്ക് ഞങ്ങള്‍ പുറത്ത് പോയപ്പോള്‍ കുറേ ആളുകള്‍ അടുത്തേക്ക് വന്നു. ഫോട്ടോ എടുക്കാന്‍ തയ്യാറായി ഞാന്‍ ഇരുന്നു. ആളുകളൊക്കെ വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുമ്പോള്‍ സന്തോഷത്തോടെയാണ് നില്‍ക്കാറുള്ളത്. അയ്യോ, ചേച്ചിയുടെ പാചകം എന്തൊരു ഇഷ്ടമാണെന്നോ എന്ന് പറഞ്ഞ് ഇവളോടാണ് അവര്‍ സംസാരിച്ചത്. ഞാനിങ്ങനെ ഒരു സൈഡില്‍ മാറി നിന്നു. ഫോട്ടോയെടുക്കുന്നു, ഓട്ടോഗ്രാഫ് ചോദിക്കുന്നു. ഒരു വര്‍ഷം കുറച്ച് വീഡിയോ ചെയ്തപ്പോള്‍ ഇങ്ങനെ. 45 വര്‍ഷമായി പാടിക്കൊണ്ടിരിക്കുന്ന എന്റെ അവസ്ഥ ഇങ്ങനെയും എന്നായിരുന്നു ഞാന്‍ വിചാരിച്ചതെന്ന് എംജി പറയുന്നു.

മാഗസിനില്‍ എല്ലാവരെയും കുറിച്ച് മോശമായൊക്കെ എഴുതുന്നില്ലേ, ഞങ്ങളെക്കുറിച്ചുള്ളത് തമാശയായാണ് ഞങ്ങള്‍ എടുക്കുന്നത്. കണ്ടില്ലേ, ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയും. എന്തൊക്കെ ചെയ്താലും, സോഷ്യല്‍മീഡിയയില്‍ കുറേപേര്‍ മോശം പറയും. ഞാന്‍ കമന്റുകളൊന്നും വായിക്കാറില്ല. എന്നെ അറിയുന്ന കുറച്ചുപേരുണ്ട് അവര്‍ക്ക് കാര്യങ്ങളറിയാം. അതുകൊണ്ട് ഞാന്‍ ഒന്നും ബോദര്‍ ചെയ്യാറില്ല. എല്ലാ കാര്യങ്ങളും ഞാന്‍ അപ്ഡേറ്റഡായിരിക്കും. ഒരു രാജ്യത്ത് പോവുകയാണെങ്കില്‍ അവിടെ കാണാനുള്ളതിന്റെയെല്ലാം ഫോട്ടോ എടുത്ത് വെക്കും. ധാരാളം പുസ്തകങ്ങള്‍ വായിക്കാറുണ്ട്.യൂണിവേഴ്സല്‍ പവറില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍ എന്നുമായിരുന്നു ലേഖ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പുനാറ്റം; തുറന്നടിച്ച് തൃഷ

ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ 'സാറ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി…

42 minutes ago

വിശ്വസിച്ചയാള്‍ ചതിച്ചു; സൗഭാഗ്യ

ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന്…

47 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

56 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

59 minutes ago

സ്റ്റൈലിഷ് പോസുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സ്‌റ്റൈലിഷ് പോസുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago