Categories: latest news

അഹാനയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അമ്മ

അമ്മൂമ്മയുമായുള്ള പ്രശ്‌നങ്ങള്‍ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ നടി അഹാന കൃഷ്ണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സൈബര്‍ ആക്രമണം കനത്തതോടെ അഹാനയ്ക്ക് പൂര്‍ണ പിന്തുണയുമായെത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു കൃഷ്ണയുടെ വൈകാരിക കുറിപ്പ്.

അഹാനയെ കുഞ്ഞായിരിക്കുമ്പോള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ഒരു പഴയകാല ചിത്രവും സിന്ധു പങ്കുവച്ചിട്ടുണ്ട്. ”അമ്മു… എനിക്കു താങ്ങായി നിന്നതിനും, സ്വന്തം സ്വാര്‍ഥത താല്പര്യങ്ങള്‍ക്കായി എന്നെ പിന്നില്‍ നിന്നു കുത്തിയ പ്രിയപ്പെട്ടവരില്‍ നിന്ന് എന്നെ കാത്തതിനും സോഷ്യല്‍ മീഡിയയില്‍ നീ നേരിടുന്ന ഈ വിദ്വേഷങ്ങള്‍ക്കെല്ലാം ഞാന്‍ ഹൃദയപൂര്‍വം ക്ഷമ ചോദിക്കുന്നു..

നീ ഒരു തെറ്റും ചെയ്തിട്ടില്ല… ഈ പ്രപഞ്ചത്തിനും നിന്നെ സ്‌നേഹിക്കുന്നവര്‍ക്കും അതറിയാം. അതുകൊണ്ട് വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ എന്തും പറഞ്ഞോട്ടെ, നീ തളരരുത്…”- എന്നാണ് സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നത്.

തനിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുമ്പോഴും അമ്മ നല്‍കിയ ഈ പിന്തുണയാണ് തനിക്ക് ഏറ്റവും വലുതെന്ന് അഹാനയും വ്യക്തമാക്കി. സിന്ധു കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി റീഷെയര്‍ ചെയ്തു കൊണ്ട് എനിക്ക് ഇതാണ് പ്രധാനം എന്നാണ് അഹാന സ്വന്തം സ്റ്റോറിയില്‍ കുറിച്ചത്.

കസിന്‍ തന്‍വിയുടെ വ്‌ലോഗും അതിന് പിന്നാലെ അമ്മൂമ്മ വസന്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും അഹാനയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രോശങ്ങള്‍ക്ക് കാരണമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

8 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

8 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

8 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

21 hours ago