Categories: Uncategorized

‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ മോഹന്‍ലാല്‍ എന്തുപറഞ്ഞു? വെളിപ്പെടുത്തി വി.കെ.ശ്രീരാമന്‍

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ മോഹന്‍ലാല്‍ സംസാരിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി വി.കെ.ശ്രീരാമന്‍. തന്റെ ഓര്‍മ്മയില്‍ നിന്നുളള വാക്കുകളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.


വി.കെ ശ്രീരാമന്റെ വാക്കുകളിലേക്ക്:
മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിള്‍ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താന്‍ ഏറെക്കുറെ സാധിച്ചിട്ടുണ്ട്.
ജീവിതം മുന്നോട്ടു കൊണ്ടു പോവ്വാനാവാതെ വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തില്‍, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ആവുന്നുണ്ട് ഇപ്പോള്‍.
മറ്റു ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല. ഞാന്‍ തന്നെ അഭിനയിച്ച ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോള്‍ നമ്മോടൊപ്പം ഇല്ല. നാം ആത്മ വിമര്‍ശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതല്‍ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം.
ആ പ്രസംഗം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയതാണ്.വാക്കുകള്‍ മാറിപ്പോയിട്ടുണ്ടാവാം പക്ഷെ, പൊരുളിതാണ്.

അനില മൂര്‍ത്തി

Recent Posts

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

6 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

6 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

20 hours ago

നവരാത്രിയിൽ അഘോരിയായി മരീന മൈക്കൽ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

നടി മരീന മൈക്കൽ കുരിശിങ്കലിന്റെ തികച്ചും വേറിട്ട…

20 hours ago