സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ പരാതിയുമായി ലക്ഷ്മിപ്രിയ. കൂടു തൽവിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും പോലീസിൽ പരാതികൊടുക്കുമെന്നും നടി പറയുന്നു.
ലക്ഷ്മിപ്രിയയുടെ വാക്കുകളിലേക്ക്
എന്നെക്കുറിച്ച് എൻ്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം. ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എൻ്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിൽ ആണ്. ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ, നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്‌മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര അരു മനോജ് സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാർത്ഥീ ലക്ഷ്‌മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും. നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങൾ മൂടി വച്ചും ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസ്സില്ല. സത്യമേവ ജയതേ. ധർമ്മമേവ ജയതേ
കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…
ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…
സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…