വരുന്നു ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം; അപ്‌ഡേറ്റ് നല്‍കി സംവിധായകന്‍ ഹരിഹരന്‍

ഒ.എന്‍.വികുറിപ്പിന്റെ ഉജ്ജയിനി എം.ടി വാസുദേവന്‍ നായര്‍ സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരാണ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ പലകാരണങ്ങളാല്‍ മുടങ്ങിയ സിനിമയുടെ ഒരു അപ്‌ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി വേഗം ഡേറ്റ് തരികയാണെങ്കില്‍ അത് തുടങ്ങുമെന്നാണ് ഹരിഹരന്‍ പറയുന്നത്.

‘സ്‌ക്രിപ്റ്റ് ഒക്കെ എഴുതിവന്നപ്പോള്‍ മമ്മൂട്ടി അഭിനയിക്കണമെന്ന് തോന്നി, പണ്ട് വടക്കന്‍ വീരഗാഥയുടെ കാര്യം പറഞ്ഞതുപോലെ. വിക്രമാദിത്യന്‍ ആയിട്ട്. മമ്മൂട്ടി അഭിനയിക്കാമെന്ന് പറഞ്ഞപ്പോളാണ് അയാള്‍ക്ക് കുറച്ച് അസ്വസ്ഥതയൊക്കെ വന്നത്. അങ്ങനെ പ്രോജക്റ്റ് ഡിലേ ആയി. ഞാന്‍ പറഞ്ഞു, മമ്മൂട്ടി വരട്ടെ എന്നിട്ട് ആലോചിക്കാം എന്ന്. ഈയിടെ മമ്മൂട്ടി എന്തായെന്ന് ചോദിച്ചപ്പോള്‍ അഭിനയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത് ഉടനെ തുടങ്ങാന്‍ സാധിക്കുമെന്ന് വിചാരിക്കുന്നു. തുടങ്ങുമ്പോഴേ ഞാന്‍ അനൗണ്‍സ് ചെയ്യൂ.

മമ്മൂട്ടി വേഗം ഡേറ്റ് ഒക്കെ തരികയാണെങ്കില്‍ അത് തുടങ്ങും. ഇല്ലെങ്കില്‍ ഞാന്‍ എന്റെ ഗായത്രി സിനിമയുടെ ബാനറില്‍ പുതുമുഖങ്ങളെ വച്ച് ഒരു പടം തുടങ്ങും. ഇനിയിപ്പൊ വെയ്റ്റ് ചെയ്തിട്ട് കാര്യമില്ല. ഞാന്‍ സിനിമയെടുത്തിട്ട് കുറേ കൊല്ലങ്ങളായി. നൃത്തവും പാട്ടും എല്ലാമുള്ള, ക്ലാസിക്കും അതേസമയം കമേഴ്‌സ്യലും ആയിട്ടുള്ള വ്യത്യസ്തമായ ഒരു പടമായിരിക്കും ഉജ്ജയിനി. അതാണ് എന്റെ പ്രതീക്ഷ”, ഹരിഹരന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

12 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

12 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

12 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago