Categories: latest news

മലയാളത്തിലെ വലിയ നടി എന്നോട് വളരെ മോശമായി പെരുമാറി; അംബിക

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ രം?ഗത്തെ തിരക്കേറിയ നായിക നടിയായിരുന്നു അംബിക. തമിഴിലും തെലുങ്കിലും സൂപ്പര്‍താര സിനിമകളില്‍ അംബിക നായികയായി. മലയാളത്തില്‍ വലിയ സിനിമകള്‍ ചെയ്തു. അംബികയുടെ സഹോദരി രാധയും സിനിമാ രം?ഗത്ത് ശ്രദ്ധ നേടി. കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അംബിക പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരുപാട് അപമാനങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. മലയാളത്തിലെ ഒരു വലിയ നായിക നടി. അവരെ പറ്റി എല്ലാവരും നന്നായി സംസാരിക്കും. പക്ഷെ എന്നോട് വളരെ പരുക്കമായാണ് പെരുമാറിയത്. ഒരു ഷൂട്ടിം?ഗ് സെറ്റില്‍ എനിക്ക് കഴിക്കാന്‍ മീന്‍ തന്നതിന് പോലും അവര്‍ പരാതിപ്പെട്ടു. പുതിയ ആള്‍ക്കാരല്ലേ. അവര്‍ക്കെന്തിനാണ് ഇതൊക്കെ? മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ഭക്ഷണം കൊടുക്കൂ എന്ന് പറഞ്ഞു. മറ്റൊരു നടിയുണ്ട്. അവരിന്നും ജീവിച്ചിരിപ്പുണ്ട്.

അവരുടെ കൂടെ വര്‍ക്ക് ചെയ്തിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കാന്‍ നോക്കിയപ്പോള്‍ നോ, അവിടെ പോയി ഇരിക്കൂ എന്ന് പറഞ്ഞു. അങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട്. ഒരു സംവിധായകന്‍ എന്നോട് പറഞ്ഞ് നിന്റെ മൂക്ക് കാണാന്‍ ഭം?ഗിയില്ല, എന്തിനാണ് അഭിനയിക്കാന്‍ വന്നത്. ടീച്ചറായിക്കൂടേ എന്ന് ചോദിച്ചെന്നും അംബിക ഓര്‍ത്തു.കരിമീന്‍ കഴിച്ചില്ലെങ്കില്‍ ഇറങ്ങില്ലേ എന്നൊക്കെ ആ നടി ചോദിച്ചിരുന്നു. എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ വല്ലാതെ ഹര്‍ട്ടാവും. മോളിങ്ങ് വാ എന്ന് അമ്മ പറഞ്ഞു. എന്റെ കണ്ണെക്കെ നിറഞ്ഞു. അമ്മ എറണാകുളത്ത് ?ഗ്രാന്റ് ഹോട്ടലില്‍ പോയി നാലഞ്ച് കരിമാന്‍ വാങ്ങിച്ച് കൊണ്ട് വന്നു.

നിനക്കെന്ന് പറഞ്ഞ് ഒരു കാലം വരും അന്ന് നീ മധുരമായി പകരം വീട്ടണമെന്ന് അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നു. എന്നെ അപമാനിച്ചവരോട് മധുരമായി പകരം വീട്ടാനായി. മദ്രാലില്‍ അവര്‍ ഒരു ഷൂട്ടിം?ഗിന് വേണ്ടി വന്നു. ഞാനവിടെ കത്തി നില്‍ക്കുന്ന സമയമാണ്. മേക്കപ്പ് റൂമും ആളുകളുമൊക്കെയായി. ഞാന്‍ ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോള്‍ ആ നടി അവിടെ നില്‍ക്കുന്നു. എന്താ ഇവിടെയെന്ന് ഞാന്‍ ചോദിച്ചു. എനിക്ക് മേക്കപ്പ് റൂമില്ല എന്ന് അവര്‍. ചേച്ചി അകത്തിരിക്ക് എന്ന് പറഞ്ഞ് ഞാനവരെ അകത്തേക്ക് കൊണ്ട് പോയി. അവരുടെ അസിസ്റ്റന്റ് വന്നിട്ടില്ലായിരുന്നു. എന്റെ അസിസ്റ്റന്റിനെ അവരുടെയൊപ്പം നിര്‍ത്തി. അവര്‍ തളര്‍ന്ന് പോയി. ചേച്ചി അകത്തിരിക്കെന്ന് പറഞ്ഞപ്പോള്‍ അവരെന്നെ നോക്കി. ആ നോട്ടത്തില്‍ തന്നെ മനസിലായി. എറണാകുളത്ത് ?ഗ്രാന്റ് ഹോട്ടലിന്റെ മുന്നില്‍ കൂടെ പോയാല്‍ ആ അപമാനം ഓര്‍മ വരും. ആരെങ്കിലും കരിമീന്‍ എന്ന് പറഞ്ഞാല്‍ അപ്പോള്‍ സങ്കടം വരുമെന്നും അംബിക ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട് എന്നീ സിനിമകളിലൂടെ മലയാളത്തില്‍ വലിയ ജനപ്രീതി നേടാന്‍ അംബികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ നിന്നും നായിക നിരയില്‍ നിന്നും മാറി. ഇന്ന് ടെലിവിഷന്‍ സീരിയലുകളിലും അംബിക സാന്നിധ്യം അറിയിക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago