Categories: latest news

മധുവിധുവിലെ പ്രൊപോസല്‍ സീന്‍,അനുഭവിച്ച ടെന്‍ഷന് കണക്കില്ല ! വിശേഷങ്ങളുമായി നടി വിജിത

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രമാണ് മധുവിധു. ഷറഫുദീന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍ – മാളവിക കൃഷ്ണദാസ് എന്നിവര്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. സിനിമയില്‍ നടി വിജിത വിജയകുമാറും അഭിനയിച്ചിരുന്നു. അസീസ് നെടുമങ്ങാടിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് വിജിത.

വിജിതയുടെ വാക്കുകള്‍:
‘മധുവിധു ന്റെ സെറ്റില്‍ ഞാന്‍ ജോയിന്‍ ചെയ്ത ഫസ്റ്റ് ഡേ ആദ്യം തന്നെ പ്രൊപോസല്‍ സീനാണ് ചെയ്‌തോളൂ എന്ന് പറഞ്ഞ സംവിധായകന്റെ ധൈര്യം ഞാന്‍ ഒരു ചാള്‍സ് ശോഭരാജിലും കണ്ടിട്ടില്ല. ഷോട്ട് റെഡിയാണെന്നു പറഞ്ഞപ്പോള്‍ രണ്ടു കാരവാനില്‍ നിന്നും ഇറങ്ങുന്ന ഞാനും അസീസ്‌ക്കയും അങ്ങനെ ആദ്യമായി പരസ്പരം കണ്ടു. അസീസ്‌ക്കാ ”എന്റെ പേര് വിജിത ”എന്ന് ഞാന്‍ പരിചയെപ്പെടുത്തി. പിന്നെ നേരെ പോയി പ്രൊപോസല്‍ സീന്‍! അസീസ്‌ക്കക്ക് ഇതെല്ലാം സുമ്മാ റസ്‌ക് സാപ്പ്ട്ര മാതിരി സിംപിള്‍ വിഷയം ! ജസ്റ്റ് ജുജൂബി ! എനിക്കങ്ങനെയാണോ ???. ബല്ലാത്ത ജാതി ഒരു ടെന്‍ഷന്‍ ! ”പടച്ചോനെ ഇങ്ങള് കാത്തോളീ ‘ എന്ന് മനസ്സില്‍ പറഞ്ഞ് ഞാനഭിനയിച്ചു. അപ്പൊ ആ നേരത്ത് ഞങ്ങള്‍ക്ക് കുറച്ച് വൈബ് കിട്ടാന്‍ ”ഒത്തക്കണ്ണാലെ എന്‍ ഉസിരെടുത്ത് വച്ചിക്ക്ട്ട് ‘ എന്ന പാട്ടൊക്കെ വെച്ച് തന്നു. ആ സോങ്ങിന്റെ ഇടത്താണ് സിനിമയില്‍ ഇപ്പൊ ”നന ജീവനദല്ലി ‘ എന്ന കന്നഡ സോങ് വരുന്നത്. എന്തായാലും സിനിമ ഇറങ്ങി പ്രേക്ഷകര്‍ ആ സീന്‍ ഏറ്റെടുക്കുന്നത് തീയേറ്ററില്‍ നിന്ന് നേരിട്ട് കാണണ വരെ ഞാന്‍ അനുഭവിച്ച ടെന്‍ഷന് കണക്കില്ല ! ഒന്നുണ്ട്, എന്നാലുമെന്റെ ഡയറക്ടറെ ഇങ്ങടെ ധൈര്യം ഞാന്‍ സമ്മതിച്ചു ! വാഴ്ത്തുക്കള്‍ നന്‍ട്രി’
വിജിത വിജയകുമാര്‍ സോഷ്യല്‍ മീഡയയില്‍ കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയുടെ പുതിയ സാരി ലുക്കാണ്…

1 hour ago

സാരിക്ക് പുതിയ ഭാവം; ശ്രദ്ധ നേടി ഫാഷൻ ഫോട്ടോഷൂട്ട്

പരമ്പരാഗത കേരള സാരിക്ക് സമകാലിക സ്റ്റൈലിംഗ് ചേർത്ത്…

2 hours ago

സെപ്റ്റംബർ 4-ന് ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ…

2 hours ago

വർണപ്പകിട്ടുള്ള ഗൗണിൽ സണ്ണി ലിയോൺ

ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ പുതിയ…

11 hours ago

തവിട്ട് നിറത്തിലുള്ള ഡ്രസിൽ മീര നന്ദൻ

നടിയും അവതാരകയുമായ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…

11 hours ago

‘ആനന്ദം’ നടി അന്നു ആന്റണിയുടെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ യുവ നടിയായ അന്നു ആന്റണി…

11 hours ago