Categories: latest news

ബിഗ്സ്‌ക്രീനിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു’; ശില്‍പ്പ ഷെട്ടി

വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. മക്കള്‍ക്കു വേണ്ടിയാണ് മടങ്ങി വരവ് ആഗ്രഹിക്കുന്നതെന്നും താരം. മക്കള്‍ തന്റെ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലെന്നും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളുവെന്നും താരം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു ശില്‍പ്പാ ഷെട്ടി.

‘എന്റെ മക്കള്‍ എന്നെ ഇതുവരെ വലിയ സ്‌ക്രീനില്‍ കണ്ടിട്ടില്ല. തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആഗ്രഹിക്കാന്‍ താല്പര്യമുണ്ട്. തന്റെ സിനിമകള്‍ മക്കളായ സമിഷയും വിയാനും തഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ബിഗ് സ്‌ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്, ബിഗ് സ്‌ക്രീനില്‍ വരാന്‍ താല്പര്യമുണ്ട്. പണ്ട് ചെയ്ത പോലുള്ള സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖീ എന്ന ചിത്രം 2023-ല്‍ എന്റെ മകന്‍ വലിയ സ്‌ക്രീനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതൊരു പ്രിവ്യൂ തിയേറ്ററില്‍ ആയിരുന്നു.

പല സിനിമകളും ചെയ്യാനുള്ള അവസരങ്ങള്‍ വന്നിരുന്നു. ചില സിനിമകളോട് താന്‍ ‘നോ’ പറഞ്ഞിട്ടുണ്ട് ‘ഞാന്‍ ‘നോ’ പറഞ്ഞ പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ തീര്‍ത്തും ന്യായമായിരുന്നു. അക്കൂട്ടത്തില്‍ ചില വമ്പന്‍ ചിത്രങ്ങള്‍ പോലുമുണ്ടായിരുന്നു. ആ സിനിമകള്‍ പോലും ഞാന്‍ വേണ്ടാ എന്നു വച്ചു, കാരണങ്ങള്‍ പലതാണ്’-ശില്‍പ്പ ഷെട്ടി പറഞ്ഞു. തന്റെ തീരുമാനങ്ങളില്‍ പശ്ചാത്താപമില്ലെന്നും താരം കൂട്ടി ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

10 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

10 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

10 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

10 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

10 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago