Categories: latest news

പരസ്യ ഷൂട്ടിനിടയിലെ ദുരനുഭവം വെളിപ്പെടുത്തി രഞ്ജിനി

മലയാളം ടെലിവിഷന്‍-സ്റ്റേജ് ഷോ ചരിത്രത്തെ ‘രഞ്ജിനി ഹരിദാസിന് മുന്‍പും മുന്‍പും പിന്‍പും’ എന്ന് രേഖപ്പെടുത്താം. മിനിസ്‌ക്രീന്‍ ആങ്കറിംഗ് രംഗത്ത് ഒരു സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കിയ മറ്റൊരാള്‍ മലയാളത്തില്‍ ഇല്ല എന്ന് തന്നെ പറയാം. പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന എത്ര വലിയ ആള്‍ക്കൂട്ടത്തെയും തനതായ ശൈലിയിലൂടെയും ആത്മവിശ്വാസത്തോടെയും നിയന്ത്രിച്ചു മുന്നോട്ട് കൊണ്ടുപോകാന്‍ രഞ്ജിനിയെ കഴിഞ്ഞിട്ടേ ഇന്ന് മറ്റാര്‍ക്കെങ്കിലും സാധിക്കൂ.

കേവലം ഒരു അവതാരക എന്നതിനപ്പുറം, ഈ മേഖലയെ കരിയറായി തിരഞ്ഞെടുക്കുന്നവര്‍ക്ക് മാന്യമായൊരു സ്ഥാനവും മികച്ച വരുമാനവും വാങ്ങിനല്‍കാന്‍ രഞ്ജിനി എന്ന വ്യക്തിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പ്രമുഖ അവതാരകനായ രാജ് കലേഷ് രഞ്ജിനിയെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു: ‘അവതാരകരുടെ ‘നച്ചാപ്പിക്ക’ (തുച്ഛമായ) വേതനം വിപ്ലവകരമായി കൂട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അണ്‍സങ്ങ് ട്രേഡ് യൂണിയന്‍ നേതാവ്!’

ഏറെക്കുറെ നൂറു ശതമാനം ശരിയായ ഒരു നിരീക്ഷണമാണത്. കഴിഞ്ഞ 30 വര്‍ഷത്തോളമായി എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ രഞ്ജിനി നടത്തിയ കഠിനാധ്വാനവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് ആങ്കറിംഗ് മേഖലയിലെ പിന്‍തലമുറക്കാര്‍ക്ക് ഇന്ന് വലിയ പ്രചോദനമായി മാറിയത്. അവതാരകര്‍ക്ക് കൃത്യമായ ബഹുമാനവും മൂല്യവും നേടിക്കൊടുത്തത് രഞ്ജിനി എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയായിരുന്നു.

എന്നാല്‍, ഗ്ലാമറും പ്രശസ്തിയും നിറഞ്ഞ ഈ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന കടുത്ത ദുരനുഭവങ്ങളും ചൂഷണശ്രമങ്ങളും വെളിപ്പെടുത്തി രഞ്ജിനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ താരം നടത്തിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ-സംഗീത ലോകത്തും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

സംഗീത മേഖലയിലെ പ്രശസ്തനായൊരു വ്യക്തി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും, താല്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ ‘ഞാന്‍ എല്ലാ വാതിലിലും മുട്ടും, താല്പര്യമുള്ളവര്‍ തുറക്കും’ എന്നായിരുന്നു അയാളുടെ മറുപടിയെന്നും രഞ്ജിനി തുറന്നടിച്ചു. ഇതിന് പുറമെ, തന്റെ സുഹൃത്തായ ഒരു പ്രമുഖ നടന്‍ തനിക്ക് ഷര്‍ട്ട് ഇടാത്ത ചിത്രം അയച്ചു തരികയും പകരം അത്തരത്തിലുള്ള ഫോട്ടോ തിരിച്ചു ചോദിക്കുകയും ചെയ്ത അസ്വസ്ഥതയുണ്ടാക്കിയ സംഭവവും താരം വിഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

‘ഒരിക്കലും മറക്കാത്തത് കണ്ണൂരില്‍ നടന്ന ഒരു പരസ്യത്തിന്റെ ഷൂട്ടാണ്. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുവാണെന്ന് അവരോട് പറഞ്ഞു. പ്രോഗ്രാം കഴിഞ്ഞ് വരാന്‍ നേരം ക്ലൈന്റ് പണം തരാന്‍ റൂമിലേക്ക് വന്നു. എന്നാല്‍ ശരി പോട്ടെ എന്ന് പറഞ്ഞ് ഇറങ്ങാന്‍ നിന്നപ്പോള്‍, അല്ല പോവുകയാണോ മറ്റേത് ഇല്ലേ എന്നായി അയാള്‍. എന്താണ് എന്ന് ചോദിച്ചപ്പോള്‍, കൂടെ കിടക്കണം എന്ന്. അതിന് കൂടെ വേണ്ടിയാണ് പ്രോഗ്രാമിന് വിളിച്ചത് എന്ന്, കോര്‍ഡിനേറ്റര്‍ പറഞ്ഞുവെന്ന്. ആദ്യമായാണ് ഒരാള്‍ എന്നോട് നേരിട്ട് ചോദിക്കുന്നത്. എനിക്ക് ദേഷ്യം വന്നു. പക്ഷേ സംയമനം പാലിച്ച് ഞാന്‍ അയാളെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി കോര്‍ഡിനേറ്ററുടെ അടുത്ത് പോയി, നേരിട്ട് ചോദിച്ചു. അപ്പോള്‍ രണ്ടുപേരും പരുങ്ങി.’

‘പ്രോഗ്രാമിന് ശേഷം വീട്ടിലേക്ക് വരണം എന്നൊക്കെ അയാളതിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ വീട്ടില്‍ പോയിട്ട് തന്നെ കാര്യമെന്ന് ഞാന്‍ ഉറപ്പിച്ചു. വീടെത്തുവോളം അയാള്‍ സോറി പറഞ്ഞു, എന്നാലും ഞാന്‍ വരുമെന്നായി. പക്ഷേ അവിടെ ചെന്നപ്പോള്‍ ഭാര്യയും മക്കളും അമ്മയും ഒക്കെയുള്ള ഒരു കൂട്ടുകുടുംബം. അവരുടെ സ്നേഹവും സ്വീകരണവും കണ്ടപ്പോള്‍ എനിക്കയാളോടുള്ള കലിപ്പ് അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ഒന്നും പറഞ്ഞില്ല, പുറത്തിറങ്ങി വീണ്ടും അയാളെ തെറി പറഞ്ഞിട്ടാണ് ഇറങ്ങിയത്. അല്ലെങ്കില്‍ തന്നെ മോഡലിങ് രംഗത്ത് നില്‍ക്കുമ്പോള്‍ വേശ്യ എന്നൊക്കെയുള്ള വിളിയും പറച്ചിലും ഒരുപാട് കേള്‍ക്കുന്നതാണ്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങള്‍ കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റര്‍ടൈന്‍മെന്റ് ആണ്. പക്ഷേ ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ അല്പം പാടാണ്.’

ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരാണ് വേശ്യ എന്നത്. സക്‌സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്‍ക്കും കുറച്ച് ബുദ്ധിമുട്ടാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു. അതൊക്കെ ബ്രേക്ക് ചെയ്താല്‍ സമൂഹത്തിന്റെ മുന്‍പില്‍ നമ്മള്‍ ചീത്തയായല്ലോ. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്. അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും കാലം ഇന്റസ്ട്രിയില്‍ നില്‍ക്കുന്നത്,’ രഞ്ജിനി പറഞ്ഞു.

എത്ര വലിയ പ്രതിസന്ധികളിലും ചൂഷണശ്രമങ്ങളിലും തളരാതെ, സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെയാണ് രഞ്ജിനി ഇന്ന് കാണുന്ന സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തിയത് എന്ന് അടിവരയിടുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍. കരിയറിലെ തിളക്കത്തിനൊപ്പം സിനിമയിലെയും ടെലിവിഷന്‍ രംഗത്തെയും ഇരുണ്ട വശങ്ങളെയും ധീരമായി തുറന്നുകാണിച്ച രഞ്ജിനിക്ക് വലിയ പിന്തുണയാണ് ഇപ്പോള്‍ ആരാധകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സ്‌പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്, ചിത്രങ്ങള്‍ കാണാം

സോഷ്യല്‍മീഡിയില്‍ ആരാധകര്‍ക്കായി സ്‌പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്.നൃത്തവീഡിയോകള്‍…

43 minutes ago

മുഖ്യമന്ത്രി പറഞ്ഞിട്ടും അവര്‍ മാറിയില്ല; സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി രമേഷ് പിഷാരടി

നടന്‍ സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി എം.എല്‍.എ…

1 hour ago

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് തട്ടിപ്പ്: വിജയ് ബാബു

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പണം തട്ടിപ്പ് നടക്കുന്നുണ്ടെന്ന്…

2 hours ago

പ്രായമാവുന്നത് താന്‍ ആസ്വദിക്കുകയാണ് എന്ന് ജെനീലിയ

ഏകദേശം എല്ലാ സ്ത്രീകളുടെയും ജീവിതത്തിലൂടെ കടന്ന് പോകുന്ന…

9 hours ago

തന്നെ വെറുക്കുന്നവരോട് സമാന്തയ്ക്ക് എന്താണ് പറയാനുള്ളത്

സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് ഒറ്റയ്ക്ക് വഴിവെട്ടി…

10 hours ago

ബിഗ്സ്‌ക്രീനിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു’; ശില്‍പ്പ ഷെട്ടി

വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശില്‍പ്പ…

10 hours ago