ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ്ക്ക് പുതിയ വെല്ലുവിളിയുയര്‍ത്തി ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയത്തില്‍ ഏവരെയും ഞെട്ടിച്ച പ്രകടനം കാഴ്ചവച്ച വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കാനാണത്രെ ബിജെപിയുടെ നീക്കം. പ്രമുഖ നടി വഴി സംഗീതയെ സ്വാധീനിക്കാനാണ് ബിജെപി ശ്രമം എന്നാണ് വിവരം. നടി തൃഷയുമായുള്ള വിജയുടെ സൗഹൃദം അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഗീത വിവാഹ മോചന ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.
സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ട് തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിജയും സംഗീതയും തമ്മില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. വേര്‍പിരിയല്‍ അഭ്യൂഹങ്ങളും കുടുംബ പ്രശ്‌നങ്ങളും പൊതുശ്രദ്ധ നേടി. വിജയുടെ രാഷ്ട്രീയ പ്രവേശനത്തോടെ ഇത് കൂടുതല്‍ ചര്‍ച്ചയായി. പ്രധാന പരിപാടികളില്‍ സംഗീതയുടെയും മക്കളുടെയും അസാന്നിധ്യം അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
ബിജെപി നേതാക്കള്‍ സംഗീതയെ പാര്‍ട്ടിയിലെത്തിക്കാന്‍ സാധ്യതകള്‍ തേടുകയാണെന്ന് ‘ഗ്രേറ്റ് ആന്ധ്ര’ റിപ്പോര്‍ട്ട് പറയുന്നു. മുതിര്‍ന്ന ബിജെപി നേതാവായ ഒരു പ്രമുഖ നടി ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിജയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ എതിര്‍ പാര്‍ട്ടിയില്‍ ചേരുന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
വിജയുടെ രണ്ട് മക്കളും സംഗീതയ്ക്ക് ഒപ്പമാണ് താമസം. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലോ ആഘോഷങ്ങളിലോ ഇവരെ കണ്ടിരുന്നില്ല. ഈ വേളയില്‍ തൃഷയുടെ സാന്നിധ്യം ചര്‍ച്ചയാകുകയും ചെയ്തു. സംഗീതയുടെ വിവാഹ മോചന ഹര്‍ജി ഈ മാസം ചെങ്കല്‍പ്പേട്ട് കുടുംബ കോടതി പരിഗണിക്കും. ദമ്പതികളോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സംഗീത ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ട്.
സംഗീത ശ്രീലങ്കന്‍ തമിഴ് വ്യവസായ കുടുംബത്തില്‍ നിന്നുള്ളയാളാണ്. കോടികളുടെ ആസ്തിയുള്ള ഇവര്‍ പിന്നീട് ലണ്ടനില്‍ സ്ഥിരതാമസമാക്കി. ആദ്യം ആരാധികയായാണ് വിജയിയെ കണ്ടുമുട്ടിയത്, സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറി. 1999-ല്‍ വിവാഹിതരായ ഇവര്‍ക്ക് ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. സംഗീത ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എങ്കിലും തമിഴ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ഇതൊരു സുപ്രധാന ചര്‍ച്ചയായി മാറിയിട്ടുണ്ട്.
കൊല്ലം സുധിയുടെ മൂത്ത മകന് കിച്ചുവുമായി അകന്നതിനെ…
മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ തുറന്നുപറയാറുള്ള…
പാര്‍വതി തിരുവോത്ത് പൊലീസ് ഉദ്യോ?ഗസ്ഥയായി എത്തുന്ന ചിത്രം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…