Categories: latest news

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ യുവനായികയായി മാറിയിരിക്കുകയാണ് എസ്തര്‍ അനില്‍. ദൃശ്യം പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ വന്‍ വിജയത്തിന്റെ സന്തോഷത്തിലാണ് എസ്തര്‍ ഇപ്പോള്‍. 200 കോടിയും കടന്ന് മുന്നേറുകയാണ് ദൃശ്യം 3. ചിത്രത്തിലെ എസ്തറിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്.

തന്റെ കാഴ്ചപ്പാടുകളിലൂടേയും എസ്തര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മോശം രീതിയില്‍ തന്റെ വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് പ്രതികരിക്കുന്ന എസ്തറിന്റെ വിഡിയോയും കയ്യടി നേടുകയാണ്. നിരവധി പേരാണ് എസ്തറിന് പിന്തുണയും അഭിനന്ദവുമായെത്തുന്നത്.

ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ പോവുകയായിരുന്നു എസ്തര്‍. താരം കാറിലേക്ക് കയറുന്നതിനിടെ പാപ്പരാസികള്‍ കാമറകളും ഫോണുകളുമായി ചുറ്റും കൂടി. ഇതിനിടെ ഒരാള്‍ മുകളില്‍ നിന്നും താഴേക്ക് ഷൂട്ട് ചെയ്യുന്ന രീതിയില്‍ ഫോണ്‍ ഉയര്‍ത്തി പിടിച്ചു. ഇത് കണ്ടതും എസ്തര്‍ ഇടപെടുകയായിരുന്നു.

‘ചേട്ടാ ആ ഫോണ്‍ ഒന്ന് താഴേക്ക് പിടിക്കാവോ?’ എന്ന് എസ്തര്‍ ചോദിച്ചു. ഇതോടെ അയാള്‍ ഫോണ്‍ താഴ്ത്തിയെങ്കിലും കുറച്ചുകൂടെ താഴ്ത്താന്‍ എസ്തര്‍ ആവശ്യപ്പെട്ടു. അങ്ങനെ ഫോണ്‍ താഴ്ത്തിയ ശേഷം മാത്രമാണ് എസ്തര്‍ കാറിലേക്ക് കയറിയത്. ഈ വിഡിയോ വൈറലായതോടെ എസ്തറിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

വസ്ത്രധാരണം പൂര്‍ണമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും ചോയ്സുമാണ്, ഇവിടെ അവരുടെ വസ്ത്രമല്ല പ്രശ്നം, അവരുടെ വീഡിയോ എടുക്കുന്ന ഓണ്‍ലൈന്‍ മീഡിയകളുടെ ആംഗിള്‍ ആണ് പ്രശ്നം..അവരുടെ ജോലിയെ മാനിച്ചു കൊണ്ട് തന്നെ അവരോട് വളരെ മാന്യമായി താഴേക്ക് പിടിക്കാവോ എന്ന് ചോദിച്ച എസ്തര്‍ ആ സിറ്റുവേഷന്‍ വളരെ മെച്വര്‍ ആയി തന്നെ കൈകാര്യം ചെയ്തു’ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

12 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

12 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

12 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

12 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

12 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago