Categories: latest news

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ ‘അമ്മ’യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാണിപ്പോള്‍. ‘അമ്മ’യെക്കുറിച്ച് നടി അന്ന രാജന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അമ്മയില്‍ ചേരാന്‍ വച്ചിരുന്ന പൈസയ്ക്ക് സ്വര്‍ണം വാങ്ങിയെന്നും അതിനിപ്പോള്‍ ഇരട്ടി വിലയാണെന്നുമാണ് അന്ന പറയുന്നത്. ‘ഇതുവരെ ആയിട്ടും ജോയ്ന്‍ ചെയ്തിട്ടില്ല.

‘അമ്മ’യില്‍ ഇതുവരെ ഞാന്‍ അംഗത്വം എടുത്തിട്ടില്ല. ഭാവിയില്‍ ചേരുമോ ഇല്ലയോ എന്നും അറിയില്ല. ഇത്രയും വര്‍ഷമായിട്ടും എനിക്ക് അതിന്റെ ആവശ്യം തോന്നിയിട്ടില്ല. അംഗത്വം എടുക്കാന്‍ നല്ലൊരു തുക വേണം. ആ തുക കൊണ്ട് ഗോള്‍ഡ് വാങ്ങിച്ചുവെന്ന് മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്ന് വാങ്ങിച്ച സ്വര്‍ണത്തിന്റെ വില ഇന്ന് ഇരട്ടിയായിട്ടുണ്ട്’.- അന്ന രാജന്‍ പറഞ്ഞു.

അമ്മ’ സംഘടനയില്‍ നിലവില്‍ നടക്കുന്ന തര്‍ക്കത്തെ കുറിച്ചും അന്ന രാജന്‍ പ്രതികരിച്ചിരുന്നു. ‘അമ്മ സംഘടയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നപ്പോള്‍ ഞാനും സന്തോഷിച്ചിരുന്നു. ഇനി ധൈര്യമായിട്ട് അമ്മയില്‍ കയറാം എന്നാണ് കരുതിയത്. അപ്പോഴാണ് ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുന്നത്. പിന്നെ ചേരണ്ടെന്ന് ഞാനും വിചാരിച്ചു’, എന്നായിരുന്നു അന്ന പറഞ്ഞത്.

അന്നയെ പ്രശംസിച്ച് നിരവധി പേരാണിപ്പോള്‍ രം?ഗത്തെത്തുന്നത്. അന്ന എടുത്തത് നല്ലൊരു തീരുമാനമാണെന്നാണ് പലരുടെയും പ്രതികരണം. അതേസമയം, അമ്മയില്‍ ചേര്‍ന്നാല്‍ നിരവധി ഉപകാരങ്ങള്‍ ഉണ്ടാകുമെന്നും ഈ തുക കൊണ്ട് നിരവധി അഭിനേതാക്കളുടെ കുടുംബം പോറ്റാനാകുമെന്ന് പറയുന്നവരുമുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

9 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

9 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

9 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

22 hours ago