Categories: latest news

ഞാനിപ്പോള്‍ പാപ്പരാണ്; ബാല

തന്റെ ഭാ?ര്യ കോകിലയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു നടന്‍ ബാല. കുടുംബത്തിനൊപ്പം വിപുലമായ ആഘോഷമായിരുന്നു നടത്തിയത്. പിറന്നാള്‍ ആഘോഷത്തിനിടെ ഭാര്യയോടുള്ള പ്രണയവും വിശ്വാസവും തുറന്നുപറയുകയാണ് ബാല. തന്റെ സ്വത്ത് മുഴവന്‍ കോകിലയ്ക്ക് കൊടുത്തെന്നും താന്‍ പാപ്പരാണെന്നുമാണ് ബാല പറയുന്നത്.

പിറന്നാള്‍ സമ്മാനമായി ബാല കോകിലയ്ക്ക് നല്‍കിയ മാലയുടെ വില ചോദിച്ച യൂട്യൂബേഴ്‌സിനോടാണ് ബാല തന്റെ സ്വത്തിനെ പറ്റി പറഞ്ഞത്. ‘മാലയുടെ വില ചോദിക്കേണ്ട, ഞാന്‍ എന്റെ സ്വത്തെല്ലാം കോകിലയ്ക്കും ഭാര്യയ്ക്കും കൊടുത്തു. എന്റെ കയ്യില്‍ ഒന്നുമില്ല. ഞാന്‍ പാപ്പരാണ്. വേണമെങ്കില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകാം’ എന്നാണ് ബാല പറയുന്നത്.

സ്വത്തെല്ലാം നല്‍കാന്‍ കോകില എന്താണ് നല്‍കിയതെന്ന് ചോദിക്കുമ്പോള്‍ എന്നെ വിശ്വസിച്ചു എന്നാണ് ബാല പറയുന്നത്. ‘വീട്ടില്‍ നിന്നും പുറത്തു പോകണമെന്ന് പറഞ്ഞാല്‍ പോകണം. ഒന്നുമില്ലാത്തയാളാണ് ഞാന്‍’ എന്നും ബാല വിഡിയോയില്‍ പറയുന്നുണ്ട്. കോകിലയുടെ കഴുത്തിലെ മാല എട്ടു പവനോളമുണ്ടെന്നും അതിന്റെ വില ഒന്‍പത് ലക്ഷത്തോളമാണെന്നും ബാല പറഞ്ഞു.

തന്റെ കഴുത്തിലെ മാല സ്ഫടികം കൊണ്ടുണ്ടാക്കിതാണെന്നും കോകില സമ്മാനിച്ചതു കൊണ്ട് അതിന് വിലമതിക്കാന്‍ കഴിയില്ലെന്നും ബാല പറയുന്നുണ്ട്. ഞാനൊരു മനുഷ്യന്‍, മരണത്തിന് മുന്നില്‍ നിന്നും ജീവിതം തിരിച്ച് തന്നത് ദൈവം. ജീവിതത്തില്‍ ഞാന്‍ ആവശ്യപ്പെടുന്നത് കാശല്ല, സ്നേഹമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പേടിയാണ് ഇപ്പോള്‍. എന്റെ എല്ലാ സ്വത്തും ഞാന്‍ കോകിലയ്ക്ക് കൊടുത്തു.

എനിക്ക് പത്ത് രൂപ വേണമെന്നുണ്ടെങ്കില്‍ കോകില തരണം. ഞാനൊരു ബിസിനസ് പ്രൊഡക്ടല്ല. എനിക്കും വേദനിക്കും. ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ ചത്ത് പോയാല്‍ എന്നൊക്കെ ചോദിച്ചാല്‍ എന്റെ മനസും വേദനിക്കും. രണ്ട് വര്‍ഷമായി ഞാന്‍ മിണ്ടിയിട്ടില്ലല്ലോ. ഇതുവരെ ഞാന്‍ മൗനമാണ്. ഞാന്‍ മാത്രമല്ല വിക്ടിം, എന്നെപ്പോലെ കുറേ പേരുണ്ട്.

ഇത്ര പേര്‍ക്ക് ഇത്ര കോടി കൊടുത്തു. കാശ് വേണ്ട, സത്യം പറയുമോ എന്നൊക്കെ ചോദിച്ച് ആളുകള്‍ വിളിക്കുന്നുണ്ട്. പറ്റുന്നില്ലെടാ എന്നാണ് അവരോടുള്ള എന്റെ മറുപടി.- ബാല പറഞ്ഞു. കഴിഞ്ഞ ദിവസം പത്തു വര്‍ഷമായി ഒരാള്‍ തന്നെ ദ്രോഹിക്കുകയാണെന്നും ഇനിയും തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കുമെന്നും ബാല പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ബോളിവുഡില്‍ എങ്ങനെ കളിക്കണമെന്ന് ആലിയയ്ക്ക് നന്നായി അറിയാം; കുറിപ്പ്

ബോളിവുഡിലെ സമവാക്യങ്ങള്‍ മനസ്സിലാക്കി മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍…

9 hours ago

അന്‍സിബയുടെ ആവശ്യം നടക്കില്ലെന്ന് കുക്കു

അമ്മയിലെ തര്‍ക്കത്തില്‍ തന്റെ പരാതി കേള്‍ക്കാന്‍ നിഷ്പക്ഷമായ…

9 hours ago

അമ്മ’യിലെ പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ തീര്‍ക്കും

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ പ്രതികരിക്കാനില്ലെന്ന്…

9 hours ago

സെയ്ഫിനെ റാണിയ്ക്ക് ഇഷ്ടമായിരുന്നില്ല; സംവിധായകന്‍

ബോളിവുഡിലെ ഐക്കോണിക് ജോഡികളിലൊന്നാണ് സെയ്ഫ് അലി ഖാനും…

9 hours ago

ഗംഭീര പോസുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങലുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago