Tiny Tom and Neena Kurup
നടൻ ടിനി ടോം തന്നെ കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചെന്ന് നടി നീന കുറുപ്പ്. ടിനി ടോമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നീന കുറുപ്പ് താരസംഘടനയായ ‘അമ്മ’യ്ക്കു പരാതി നൽകിയിട്ടുണ്ട്.
2026 ഫെബ്രുവരി 13 നു കൊച്ചിയിൽ വെച്ചു നടന്ന ‘അമ്മ’ കുടുംബസംഗമത്തിന്റെ റിഹേഴ്സലിനിടെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചെന്നാണ് ടിനി ടോമിനെതിരെ നീനയുടെ ആരോപണം. ടിനി ടോം തന്നെ വിളിച്ച അസഭ്യവാക്കുകൾ പരാതിയിൽ നീന കുറുപ്പ് എടുത്തുപറഞ്ഞിട്ടുണ്ട്. കൈമുട്ട് ചുരുട്ടി അക്രമാസക്തമായ നിലയിൽ ടിനി ടോം തന്റെ അരികിലേക്കു വന്നെന്നും അവിടെയുള്ളവർ പിടിച്ചുമാറ്റിയതുകൊണ്ട് മാത്രമാണ് മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ടിനി ടോം പല അവസരങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പൊതുസ്ഥലങ്ങളിലുമായി അസഭ്യവും അപമാനകരവുമായ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അമ്മയിലെ സഹ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ മതതീവ്രവാദം ആരോപിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ടിനി ടോമിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…