Mohanlal - Drishyam 3
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 3’ 200 കോടി ക്ലബിൽ. റിലീസ് ചെയ്തു ഏഴാം ദിവസമാണ് ഈ നേട്ടം. മൂന്നാം ദിവസമാണ് 100 കോടി ക്ലബിൽ ഇടംപിടിച്ചത്.
മോഹൻലാലാണ് 200 കോടി നേട്ടം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ മൂന്ന് സിനിമകൾ, മൂന്ന് അധ്യായങ്ങൾ. തകർക്കാനാവാത്ത ബന്ധം. ജോർജ്ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം നടക്കുന്നതിനു നന്ദി,’ 200 കോടി നേട്ടം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.
റിലീസിനു ശേഷമുള്ള ആദ്യ ബുധനാഴ്ചയായ ഇന്നലെ 6.65 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 2.23 ശതമാനം കളക്ഷൻ വർധിച്ചു. റിലീസ് ചെയ്തു ഏഴാം ദിനം 4,721 ഷോകളാണ് ഇന്ത്യയിൽ മാത്രം നടന്നത്. ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 75.30 കോടിയായി. ബുധനാഴ്ച മാത്രം ഓവർസീസ് കളക്ഷൻ അഞ്ച് കോടിക്കു മുകളിലാണ്. ആകെ ഓവർസീസ് കളക്ഷൻ 95.70 കോടിയായി.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…