സ്വയം സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി അവതാരക രഞ്ജിനി ഹരിദാസ്. തന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, അല്ലെങ്കില്‍ തനിക്കിഷ്ടാത്തതു സ്വയം വേദനിപ്പിക്കുന്നതിന് പകരം, അത് തുറന്ന് പറയുന്നതാണ് ഏറ്റവും വലിയ സെല്‍ഫ് ലവ് എന്നും സെല്‍ഫ് ലവ് എന്നാല്‍ സെല്‍ഫിഷ്‌നെസ് അല്ലെന്നും രഞ്ജിനി പറയുന്നു. ”പലരുടെയും വിചാരം സെല്‍ഫ് ലവ് എന്നാല്‍ പാര്‍ലറില്‍ പോകുന്നതും, സ്വന്തം ശരീരം കുറേ കാശ് കൊടുത്ത് സുന്ദരമാക്കി വയ്ക്കുന്നതാണ് എന്നുമാണ്. അതെല്ലാം നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റ കൂടെ ഭാഗമാണ്. അത് ചെയ്യുന്നത് തെറ്റാണ് എന്നല്ല ഞാന്‍ പറയുന്നത്. എനിക്കും അതൊക്കെ ചെയ്യാന്‍ ഇഷ്ടമാണ്. നമ്മുടെ മനസിന് സന്തോഷവും സമാധാനവും നല്‍കുന്നത് എന്താണ് എന്നതാണ് ഏറ്റവും പ്രധാനം.
പിന്നെ എല്ലാ കാര്യങ്ങള്‍ക്കും പ്രതികരിക്കുന്ന ശീലവും ഞാന്‍ നിര്‍ത്തി. മുന്‍പൊക്കെ മൃഗങ്ങളുടെ എന്തെങ്കിലും കാര്യം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കുമായിരുന്നു. അതെന്റെ മാനസികാവസ്ഥയെ തന്നെ ബാധിക്കുന്നുവെന്ന് പിന്നീട് എനിക്ക് മനസിലായി. ഇപ്പോള്‍ ആളുകള്‍ എങ്ങനെയാണ് എന്നെനിക്കറിയാം. ഞാന്‍ എന്തിനാണ് എല്ലാത്തിനും പ്രതികരിക്കുന്നത്. ഞാന്‍ ചെയ്യേണ്ട കാര്യം ഞാന്‍ ചെയ്യുന്നുണ്ട്.
എന്റെ നല്ലതും ചീത്തയും എല്ലാം എനിക്കറിയാം. അതെല്ലാം ചേര്‍ന്നതാണ് ഞാന്‍. എന്റെ നല്ലതിനെയൊക്കെ ഞാന്‍ എത്രത്തോളം സ്നേഹിക്കുന്നുണ്ടോ, അത്രയും തന്നെ എന്റെ മോശം വശത്തെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ വളരെ സെല്‍ഫിഷ് ആണെന്ന് എനിക്കേറ്റവും അടുത്ത ആളുകള്‍ പോലും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് എനിക്ക് വേണ്ട കാര്യങ്ങള്‍ നടക്കണം, പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടല്ല. മറ്റുള്ളവരെ പരിഗണിക്കാതെ എന്റെ കാര്യം നോക്കുമ്പോളാണ് സെല്‍ഫിഷ് ആകുന്നത്”, രഞ്ജിനി ഹരിദാസ് വീഡിയോയില്‍ പറഞ്ഞു.
ദുബായില്‍ വെച്ച് രേണു സുധിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന…
മുംബൈ: നടന്‍ രണ്‍വീര്‍ സിങ്ങിനെ വിലക്കി ബോളിവുഡ്…
കുറേ നാളുകള്‍ക്ക് ശേഷം താന്‍ അനുഭവിക്കുന്ന മാനസിക…
വീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങമാരെയും കുറിച്ച് അധിക്ഷേപ കമന്റിട്ടാല്‍…
ടിനി ടോമിനെതിരെ നടപടിയ്ക്കൊരുങ്ങി അന്‍സബി. മലയാള സിനിമയിലെ…