വീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങമാരെയും കുറിച്ച് അധിക്ഷേപ കമന്റിട്ടാല്‍ തനിക്ക് ക്ഷമിച്ച് ഇരിക്കാന്‍ പറ്റില്ലെന്ന് നടന്‍ മാധവ് സുരേഷ്. ഇത്തരത്തില്‍ അധിക്ഷേപ കമന്റിടുന്നവരുടെ വീട്ടില്‍ അവരുടെ സ്വന്തം അമ്മയും പെങ്ങമാരുമൊക്കെ സുരക്ഷിതരാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും മാധവ് പറഞ്ഞു.
മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്. ‘വീട്ടിലിരിക്കുന്ന എന്റെ അമ്മയെ വരെ പറയുന്നു. അത് എന്നെക്കൊണ്ട് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. എത്രയൊക്കെ വളര്‍ന്നുവെന്ന് പറഞ്ഞാലും ഒരു സന്യാസിയായി എവിടെയെങ്കിലും പോയി തപസിരുന്നാല്‍ പോലും ഈ കാര്യത്തില്‍ ഒരു ക്ഷമയും എന്റെ ഭാ?ഗത്തുണ്ടാകില്ല. അമ്മയെയോ എന്റെ ചേച്ചിമാരെയോ പറഞ്ഞാല്‍ ഞാന്‍ ഉറപ്പായും പ്രതികരിക്കും.
അച്ഛനെ പറയുന്നത് പോലും ഒരുപരിധി വരെ എനിക്കിപ്പോള്‍ അവ?ഗണിക്കാന്‍ പറ്റുന്നുണ്ട്. കാരണം അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതം തിരഞ്ഞെടുത്തു. അതുപോലെയല്ല എന്റെ അമ്മ. അവരുടെ മെന്റാലിറ്റിയെ ഞാന്‍ ചോദ്യം ചെയ്യുന്നുള്ളൂ. ഇങ്ങനെ കമന്റിടുന്നവരുടെ വീട്ടില്‍ അവരുടെ സ്വന്തം അമ്മയും പെങ്ങമാരുമൊക്കെ സുരക്ഷിതരാണോ എന്ന് എനിക്ക് സംശയമുണ്ട്.
അങ്ങനെ സംശയിക്കാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. മറ്റൊരാളുടെ അമ്മയെയും പെങ്ങളെയുമൊക്കെ പറ്റി ഇങ്ങനെ പറയുകയാണെങ്കില്‍. അവരിട്ടതുപോലെ ഞാനൊരു കമന്റ് ഇട്ട് കഴിഞ്ഞാല്‍ പൊലീസിന് എന്നെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ അങ്ങനെ ചെയ്താല്‍ കേസ് വരുമെന്ന് എനിക്കറിയാം.
അതേസമയത്ത് എന്നെ ഇതുപോലെ ട്രാക്ക് ചെയ്ത് വരാമെങ്കില്‍ ഒരു സാധാരണ പൗരന്റെ കാര്യത്തില്‍ ?ഗവണമെന്റിന് എന്തുകൊണ്ട് ഇത് ചെയ്തു കൂടാ. വെറും സുരക്ഷയ്ക്ക് വേണ്ടിയെങ്കിലും. നമ്മള്‍ ഒരു പ്രശ്‌നമുണ്ടായിട്ട് അതിനെ മാറ്റാന്‍ നില്‍ക്കുന്ന അവസ്ഥ തന്നെയാണ്. അത് പരിഹരിക്കുന്ന സമയത്തും എന്തുകൊണ്ട് ഒരു തുല്യ സംരക്ഷണം ഒരു സെലിബ്രിറ്റിക്കോ അല്ലെങ്കില്‍ അറിയപ്പെടുന്ന ഒരാള്‍ക്ക് കിട്ടുന്നില്ല.
സൈബര്‍ ആക്രമണത്തിന് എന്തുകൊണ്ട് ഇവരെ വീണ്ടും വീണ്ടും ഇരയാക്കി വിടുന്നു. സെലിബ്രിറ്റികള്‍ക്ക് അവരുടെ ജീവിതത്തില്‍ കിട്ടിയിരിക്കുന്ന കംഫര്‍ട്ട് അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് കിട്ടിയതാണ്. ഫ്രീ ആയിട്ട് ആരും കൊണ്ടുവന്ന് തന്നതല്ല. ഇതിന്റെ ഏറ്റവും വലിയ കോമഡി എന്താണെന്നു വച്ചാല്‍ എന്റെ റിയാക്ഷന്‍ അവനെയായിരിക്കും അവന്റെ വീട്ടുകാരെ ആയിരിക്കില്ല.
ഞാനൊരു തെറി വിളിച്ചാല്‍ ഞാനൊരു രാജ്യദ്രോഹി ആയി അവിടെ. അത്രയും ഊതിപ്പെരുപ്പിച്ച് വലുതാക്കും. ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാലോ, നീ സെലിബ്രിറ്റിയല്ലേ, നീ ഇതൊക്കെ അനുഭവിക്കേണ്ടതാണെന്ന് പറയും. ഞാനും ഒരു മനുഷ്യനല്ലേ. മനുഷ്യരാണെന്ന കാര്യം ആരും മറക്കരുത്.
ഒരു പെണ്‍കുട്ടി നേരിടുന്ന കാര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഞാനൊന്നും നേരിടുന്നത് ഒന്നുമല്ല. വേറോ ഏതോ സൈറ്റ് മാറി വന്ന് ഇന്‍സ്റ്റ?ഗ്രാമില്‍ കമന്റിട്ടതു പോലെയാണ് ചിലരുടെയൊക്കെ കമന്റ് കാണുമ്പോള്‍ തോന്നുന്നത്. ഇതൊക്കെ കാണുമ്പോഴാണ് പുച്ഛം തോന്നുന്നത്’.- മാധവ് സുരേഷ് പറഞ്ഞു.
ദുബായില്‍ വെച്ച് രേണു സുധിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന…
സ്വയം സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി അവതാരക രഞ്ജിനി…
മുംബൈ: നടന്‍ രണ്‍വീര്‍ സിങ്ങിനെ വിലക്കി ബോളിവുഡ്…
കുറേ നാളുകള്‍ക്ക് ശേഷം താന്‍ അനുഭവിക്കുന്ന മാനസിക…
ടിനി ടോമിനെതിരെ നടപടിയ്ക്കൊരുങ്ങി അന്‍സബി. മലയാള സിനിമയിലെ…