Categories: latest news

വൃത്തികെട്ട കമന്റുകള്‍; മറുപടിയുമായി അമേയ

രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന് ശേഷമാണ് നടന്‍ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്ന നെ?ഗറ്റീവ് കമന്റുകളോട് പ്രതികരിക്കുകയാണ് ജിഷിനും അമേയയും.

സോഷ്യല്‍ മീഡിയയില്‍ വൃത്തിക്കെട്ട കമന്റുകള്‍ കാണാറുണ്ടെന്നും അതുകൊണുമ്പോള്‍ മാനസിക രോഗികളുണ്ടെന്ന് തോന്നാറുണ്ടെന്നും അമേയ പറഞ്ഞു. ‘നല്ലൊരു ദിവസമായത് കൊണ്ട് ടെന്‍ഷനടിക്കണ്ട എന്ന് കരുതി സോഷ്യല്‍ മീഡിയ നോക്കിയില്ല, പിന്നെ സുഹൃത്തുക്കളും പറഞ്ഞു നോക്കണ്ടെന്ന്.

ഫെയ്?സ്ബുക്കില്‍ കുറേ ആളുകള്‍ നെഗറ്റീവ് കമന്റ് ചെയ്യുന്നുണ്ട്, നീ അത് നോക്കണ്ട, ആളുകള്‍ക്ക് കുശുമ്പും അസൂയയുമാണ് എന്ന് പറഞ്ഞു. ഇപ്പോള്‍ കമന്റുകള്‍ കണ്ടാല്‍ വിഷമിക്കാറില്ല. കുറച്ച് ദിവസം മുന്‍പ് മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ അക്കൗണ്ടിലെ കമന്റുകള്‍ കണ്ടിരുന്നു. വൃത്തിക്കെട്ട രീതിയിലാണ്. ശരിക്കും മാനസിക രോഗികളുള്ളതുപോലെ എനിക്ക് തോന്നി.

സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ വര്‍ണിച്ചുള്ള വൃത്തിക്കെട്ട കമന്റുകള്‍. 100 നല്ല കമന്റും കാണും 100 മോശം കമന്റും കാണും. നമ്മള്‍ എല്ലാം സ്വാഗതം ചെയ്യുന്നു’.- ഓണ്‍ലൈന്‍ മലയാളി ഇവന്റ്‌സിന് നല്‍കിയ പ്രതികരണത്തില്‍ അമേയ പറഞ്ഞു. ഇത്തരം കമന്റുകള്‍ പ്രതീക്ഷിച്ചതാണെന്ന് ജിഷിനും പറഞ്ഞു. ‘പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഇല്ല.

അവിടെ ജെന്‍ സി പിള്ളേരാണല്ലോ. ഫെയ്?സ്ബുക്ക് കടന്ന് ഇപ്പുറത്തേക്ക് വരാത്ത അമ്മാവന്മാരും അമ്മായിമാരുമുണ്ടല്ലോ, അവര്‍ക്കാണ് ഈ ചൊറിച്ചില്‍ മുഴുവനും’.- ജിഷിന്‍ പറഞ്ഞു. ?

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു അമേയയുടെയും ജിഷിന്റെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

9 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

9 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

9 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

22 hours ago