Categories: latest news

അമ്മയുടെ ഓഫീസ് ഒരു അധോലോക പ്രസ്ഥാനം പോലെ

കൊച്ചി: ‘അമ്മ’യുടെ ഓഫീസിനെ ഒരു അധോലോക പ്രസ്ഥാനം പോലെ ആക്കിയിരിക്കുകയാണ് സെക്രട്ടറി കുക്കു പരമേശ്വരനും പരിവാരങ്ങളുമെന്ന് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ. ഇതിന്റെയെല്ലാം പിന്നില്‍ നീന കുറുപ്പ് എന്ന് പറയുന്ന വ്യക്തിയാണെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ‘ക്ഷേത്രത്തിലെ സ്‌പോണ്‍സര്‍ ഷിപ്പ് വേണ്ട എന്ന് പറഞ്ഞത് അന്‍സിബ മാത്രമല്ല.

അത് വേണ്ട എന്ന് പറഞ്ഞ നിരവധി പേരുണ്ട്. അന്‍സിബ മാത്രം പറഞ്ഞെങ്കില്‍ അല്ലേ അത് അന്‍സിബ പറഞ്ഞ ആരോപണമായി വരുകയുള്ളൂ. ഒരാള്‍ക്ക് ഇത് ചെയ്യണ്ട എന്ന് പറയുമ്പോള്‍ അതെങ്ങനെ ഒരു ആരോപണമായി മാറുമെന്ന കാര്യം എനിക്ക് മനസിലാകുന്നില്ല. ഇരുചെവി അറിയാതെ വളരെ ?ഗോപ്യമായിട്ട് സ്റ്റേഷനില്‍ പോയി ഞാന്‍ പരാതി കൊടുക്കുന്നു.

പൊലീസ് സ്റ്റേഷനില്‍ നിന്ന് അന്‍സിബയെ പലയാവര്‍ത്തി വിളിച്ചു കഴിഞ്ഞപ്പോള്‍, അന്‍സിബയാണ് ഇതില്‍ മതതീവ്രവാദം ആരോപിച്ച് അന്‍സിബയെ ജിഹാദിയെന്ന് ആരോ പരാമര്‍ശിച്ചു. അതിനൊക്കെ വേണ്ടിയിട്ടാണ് ഞാനീ കേസ് കൊടുത്തിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ?ഗ്രൂപ്പിലേക്ക് ജനുവരി 24-ാം തീയതിയാണ് അന്‍സിബ നീണ്ട മെസേജ് ഇടുന്നത്.

ആ സമയത്ത് ഞാന്‍ അന്‍സിബയോട് പറഞ്ഞു, മോളേ ഇതൊക്കെ വളരെ സെന്‍സിറ്റീവായിട്ടുള്ള കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളൊന്നും നമ്മള്‍ തൊട്ടുകളിക്കാന്‍ പാടില്ല. സമൂഹത്തില്‍ വളരെയധികം പ്രത്യാഘാതമുണ്ടാക്കുന്ന കാര്യങ്ങളാണ്. മോളേ ഈ കാര്യം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ, നീ അതിനോട് പ്രതികരിക്കുക എന്ന്. അല്ലാതെ യാതൊരു കാര്യങ്ങളും ഇതിനകത്ത് ഇല്ല എന്ന് പറഞ്ഞു.

അപ്പോള്‍ എക്‌സിക്യൂട്ടീവ് അം?ഗങ്ങള്‍ മുതിര്‍ന്നവര്‍ ഇടപെടണം എന്ന് പറഞ്ഞപ്പോള്‍ ഇത് എന്റെ കുടുംബ വിഷയമാണ്. ഈ വിഷയത്തില്‍ കാരണക്കാരി എന്ന് പറയുന്നത് അന്‍സിബയാണ്. അന്‍സിബയും ഞാനും മാത്രമായിട്ടുള്ള ഒരു പ്രശ്‌നത്തില്‍ യാതൊരു എക്‌സിക്യൂട്ടീവ് കമ്മിറ്റി അം?ഗങ്ങള്‍ അറിയാനോ, ഇത് ഇപ്പോള്‍ പോലും സമൂഹത്തിന് മുന്‍പില്‍ വന്നിരുന്ന പറയുന്നതില്‍ എനിക്ക് ലജ്ജയുണ്ട് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

വെസ്റ്റേൺ ലുക്കിൽ തിളങ്ങി മീര

ടെലിവിഷൻ അവതാരക മീരയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

11 hours ago

പെർത്തിന്റെ ഭംഗി ആസ്വദിച്ച് സരയൂ മോഹൻ

നടി സരയൂ മോഹൻ പങ്കുവെച്ച പുതിയ യാത്രാചിത്രങ്ങളാണ്…

11 hours ago

സ്റ്റൈലിഷ് ബ്ലാക്ക് ലുക്കിൽ ഷാംലി; പുതിയ ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും ശ്രദ്ധ നേടിയ…

11 hours ago

ഓസ്ട്രേലിയൻ യാത്ര,റീൽ പങ്കുവെച്ച് തൃഷ കൃഷ്ണൻ

ഓസ്ട്രേലിയൻ യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ പുതിയ…

11 hours ago

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

മലയാള സിനിമയില്‍ സ്വാഭാവിക അഭിനയശൈലിയിലൂടെ ശ്രദ്ധ നേടിയ…

17 hours ago

സാരിയില്‍ പുത്തന്‍ പരീക്ഷണവുമായി പൂര്‍ണിമ

മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും ഒരുപോലെ തന്റേതായ…

17 hours ago