Categories: latest news

അന്‍സിബയുടേത് വ്യക്തിപരമായ പ്രശ്‌നം; ശ്വേത മേനോന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ അന്‍സിബ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്‍. അമ്മയുടെ ഐ ക്യാംപ് നടക്കുന്ന ദിവസം തന്നെ അന്‍സിബ ഇത്തരമൊരു കാര്യം പറഞ്ഞതിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്വേത.

‘ജനുവരിയില്‍ മൂന്ന് പരാതികള്‍ ആ കുട്ടി തന്നിട്ടുണ്ടായിരുന്നു. അത് വ്യക്തിപരമായ വേറെയൊരു പരാതിയായിരുന്നു. അവസാനത്തെ ഇന്റേണല്‍ കമ്മിറ്റി (ഐസി) മീറ്റിങ് മാര്‍ച്ച് രണ്ടിനായിരുന്നു. അന്നാണ് അന്‍സിബ അവസാനം വരുന്നത്. അതില്‍ എന്നോട് ഒന്നും ആ കുട്ടി പറഞ്ഞിട്ടില്ല. നമ്മുടെ എല്ലാ മീറ്റിങ്ങിലും ഒരുപാട് അടിപിടി നടക്കാറുണ്ട്.

അതിന് ഒരു കുറവുമില്ല. അങ്ങനെ വച്ച് നോക്കുകയാണെങ്കില്‍ നമുക്ക് എല്ലാവരുടെയും മുകളില്‍ പരാതിയുണ്ട്. 17 ആള്‍ക്കാരാണ് ഐസിയില്‍ അം?ഗങ്ങളായിട്ടുള്ളത്. ഒരാള്‍ അങ്ങനെ പറയുമ്പോള്‍ 16 ആള്‍ക്കാരും പ്രതികരിക്കാതെ ഇരിക്കുമോ?. ജനുവരിയില്‍ എന്നെ വിളിച്ചിട്ടുണ്ട്. പക്ഷേ ആ പരാതി വേറെ എന്തോ ആണ്.

അത് പൊലീസ് കേസ് ആയിരുന്നു. അമ്മ ഒരു വെല്‍ഫെയര്‍ ഓ?ര്‍?ഗനൈസേഷന്‍ അല്ല, ചാരിറ്റി ഓര്‍?ഗനൈസേഷനാണ്. ഓരോരുത്തരുടെയും വീട്ടില്‍ നടക്കുന്ന പരാതികളൊന്നും പരി?ഗണിക്കാന്‍ പറ്റില്ല. അവരുടെ തര്‍ക്കവും അമ്മയുമായി ബന്ധപ്പെട്ടതല്ല, വ്യക്തിപരമാണ്. ഇന്ന് രണ്ട് മണിക്കാണ് ടിനിക്കെതിരെ പരാതി മെയില്‍ വരുന്നത്. അമ്മയുടെ ഓരോ കാര്യങ്ങളും അമ്മയ്ക്കുള്ളിലാണ് തീര്‍ക്കേണ്ടത്.

മെയ് 12 ന് അം?ഗീകരിച്ച ഒരു രാജിയാണ്. ഇപ്പോള്‍ ആ കുട്ടി വരുന്നത് മെയ് 23 ന്. എന്തുകൊണ്ട് ഇതിന് മുന്‍പ് വന്നില്ല. ആ കുട്ടി ഭയങ്കര കഠിനാധ്വാനം ചെയ്യുന്ന ആളാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അമ്മയ്ക്കുള്ളില്‍ നമ്മള്‍ ചര്‍ച്ച ചെയ്യും. നമ്മളൊരു ചാരിറ്റി അസോസിയേഷന്‍ ആണ്. നമുക്ക് എവിടുന്ന് വേണമെങ്കിലും ഏത് മതപരമായ സ്ഥാപനത്തില്‍ നിന്നും നമുക്ക് ചാരിറ്റി സ്വീകരിക്കാം.

നിയമപരമല്ലാത്ത ഒന്നും ഇവിടെ നടക്കുന്നില്ല. അന്‍സിബ അത് പറഞ്ഞത് ഒരു പരാതിയായിട്ടല്ല, അഭിപ്രായമാണ് പറഞ്ഞത്. ബൈ ലോ പ്രകാരം നമ്മളെ തെറ്റിദ്ധരിപ്പിച്ച ഒന്നാണ് പ്രസിഡന്റ് ഒരു നോക്കുകുത്തി ആണെന്നുള്ളത്. പക്ഷേ അങ്ങനെയല്ല. പ്രസിഡന്റ് തന്നെയാണ് സംഘടനയുടെ തലവന്‍. പണ്ട് ഇടവേള ബാബു ചേട്ടനാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

അമ്മയില്‍ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല’

കൊച്ചി: താരസംഘടനയായ അമ്മയില്‍ ?ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന്…

46 minutes ago

പിരിഞ്ഞ് കഴിഞ്ഞപ്പോള്‍ മിസ് ചെയ്യുന്നതായി തോന്നി; ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍

ലിസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍…

48 minutes ago

ഞാന്‍ ഒരു ഫൈറ്റര്‍, സമയമാകുമ്പോള്‍ മനസിലാകും; രേണു സുധി

സോഷ്യല്‍മീഡിയയില്‍ എപ്പോഴും ആക്ടീവായി നില്‍ക്കുന്ന ബി?ഗ് ബോസ്…

1 day ago

ബിഗ്‌ബോസില്‍ പോകുമോ? അമ്പിളി ദേവി പറയുന്നു

സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അമ്പിളി…

1 day ago

അനിയത്തി ഒളിച്ചോടിയതിന് ഏറ്റവുമധികം ചീത്തവിളികള്‍ കേട്ടത് ഞാന്‍

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ്…

1 day ago

ഉര്‍വശിയെ ആദ്യമായി കണ്ട അനുഭവം പറഞ്ഞ് ജയറാം

ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് ഉര്‍വശിയും…

1 day ago