Categories: latest news

ബിഗ്‌ബോസില്‍ പോകുമോ? അമ്പിളി ദേവി പറയുന്നു

സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അമ്പിളി ദേവി. ഇപ്പോള്‍ നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലുമാണ് താരത്തെ പ്രധാനമായും കാണാറുള്ളത്. അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്നങ്ങളും ഇടയ്ക്ക് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ രണ്ടു മക്കളുമൊത്ത് സിംഗിള്‍ മദറായി മുന്‍പോട്ടു പോകുകയാണ് അമ്പിളി. അപ്പു, അര്‍ജുന്‍ എന്നിങ്ങനെ രണ്ടു മക്കളാണ് അമ്പിളി ദേവിക്കുള്ളത്. ഇപ്പോഴിതാ ബിഗ്‌ബോസിലേക്ക് മല്‍സരിക്കാന്‍ ക്ഷണം ലഭിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അമ്പിളി.

‘ബിഗ്‌ബോസിലേക്ക് വിളിച്ചാല്‍ ഞാന്‍ പോകില്ല. എന്നെക്കൊണ്ട് അതിനകത്ത് സര്‍വൈവ് ചെയ്യാന്‍ പറ്റില്ല. ഞാന്‍ ഫാമിലിയുമായി ഭയങ്കര അറ്റാച്ച്ഡ് ആണ്. രണ്ടു ദിവസത്തില്‍ കൂടുതല്‍ എനിക്ക് മക്കളെ കാണാതിരിക്കാന്‍ പറ്റില്ല. എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് അറിയാം, അയ്യോ എനിക്ക് പെട്ടെന്ന് വീട്ടില്‍ പോകണമെന്നു പറയുന്ന ആളാണ് ഞാന്‍. ബിഗ്‌ബോസില്‍ പോകാന്‍ കുറേക്കൂടി ധൈര്യം വേണം”, എന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമ്പിളി ദേവി പറഞ്ഞു.

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി, മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോയില്‍ അതാത് ഇന്റസ്ട്രിയിലെ സൂപ്പര്‍ താരങ്ങളാണ് അവതാരകരായി എത്തുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന മലയാളം ബിഗ് ബോസിന്റെ സീസണ്‍ 7 നവംബറില്‍ കഴിഞ്ഞിരുന്നു. പിന്നാലെ സീസണ്‍ 8 നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷോയുടെ എട്ടാം സീസണിലേക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായായുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു. സീസണ്‍ 8-ലേക്ക് ആവശ്യമായ സാങ്കേതിക പ്രവര്‍ത്തകരെ തേടിക്കൊണ്ടുള്ള അണിയറ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പുറത്തുവന്നതോടെ ആവേശത്തിലാണ് ആരാധകര്‍.

ജോയൽ മാത്യൂസ്

Recent Posts

ക്യാപ്പും ക്രോപ്പ് ടോപ്പും; കാഷ്വൽ സ്റ്റൈലിൽ നന്ദന വർമ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി ശ്രദ്ധ നേടിയ…

14 minutes ago

ഓണത്തിന് ഒരു സാരി വാങ്ങാൻ പ്ലാനുണ്ടോ? ഈ ബ്ലാക്ക് ബോർഡർ കണ്ടാൽ മനസ്സ് മാറും

ഓണത്തോടനുബന്ധിച്ച് കസവ് സാരികൾ വിപണിയിൽ ശ്രദ്ധ നേടുമ്പോൾ,…

22 minutes ago

സിംപിൾ ലുക്കിലും വേറിട്ട സ്റ്റൈലും; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അനുമോൾ

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി നടി അനുമോളുടെ പുതിയ…

29 minutes ago

വെസ്റ്റേൺ ലുക്കിൽ തിളങ്ങി മീര

ടെലിവിഷൻ അവതാരക മീരയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

12 hours ago

പെർത്തിന്റെ ഭംഗി ആസ്വദിച്ച് സരയൂ മോഹൻ

നടി സരയൂ മോഹൻ പങ്കുവെച്ച പുതിയ യാത്രാചിത്രങ്ങളാണ്…

12 hours ago

സ്റ്റൈലിഷ് ബ്ലാക്ക് ലുക്കിൽ ഷാംലി; പുതിയ ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും ശ്രദ്ധ നേടിയ…

12 hours ago