Categories: latest news

ഞാന്‍ കണ്ട കഠിനാധ്വാനിയായ മനുഷ്യന്‍; അച്ഛനെക്കുറിച്ച് വിസ്മയ

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. ആരാധകരും സിനിമാ ലോകവും തങ്ങളുടെ പ്രിയപ്പെട്ടവന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. ദൃശ്യം 3യുടെ റിലീസ് കൂടെയായപ്പോള്‍ മോഹന്‍ലാലിന് ഈ ജന്മദിനം പകരംവെക്കാനില്ലാത്തതായി മാറുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനുള്ള മകള്‍ വിസ്മയയുടെ ആശംസാക്കുറിപ്പും ശ്രദ്ധ നേടുകയാണ്.

താന്‍ കണ്ടതില്‍ ഏറ്റവും കഠിനാധ്വാനിയായ മനുഷ്യനാണെന്നാണ് മോഹന്‍ലാലിനെക്കുറിച്ച് മകള്‍ പറയുന്നത്. അച്ഛനിലെ കലാകാരനെ പുകഴ്ത്തുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ പാചക മികവിനേയും മകള്‍ പുകഴ്ത്തുന്നുണ്ട്. കുട്ടിക്കാലം മുതലുള്ള മനോഹരമായ ചിത്രങ്ങളും വിസ്മയ പങ്കുവച്ചിട്ടുണ്ട്.

”ഹാപ്പി ബര്‍ത്ത് ഡെ അച്ഛാ. എനിക്ക് അറിയാവുന്ന ഏറ്റവും കഠിനാധ്വാനിയായ, കഴിവുള്ള മനുഷ്യന്‍. ഏറ്റവും മികച്ച കലാകാരനും ഷെഫും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, മനോഹരമായൊരു ആത്മാവിന് ഉടമയും. ലവ് യു” എന്നാണ് വിസ്മയയുടെ കുറിപ്പ്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി കമന്റ് ബോക്സിലെത്തുന്നത്.

അതേസമയം അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ വിസ്മയയും സിനിമയിലെത്തുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. ആശിഷ് ജോ ആന്റണിയാണ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

12 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

12 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

12 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

13 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

13 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago