Categories: latest news

പല സുഹൃത്തുക്കളും സാമ്പത്തികമായി ഉപയോഗിച്ചു; ദിയ

ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നു, താഴ്ത്തിക്കെട്ടുന്നു, അവ?ഗണിക്കുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി വരുന്നുണ്ട്. എന്നാല്‍ ദിയയെ സംബന്ധിച്ച് അശ്വിന്‍ ?ഗണേശ് എല്ലാമെല്ലാമാണ്. തന്നെ പൂര്‍ണമായും മനസിലാക്കുന്നയാളാണ് അശ്വിനെന്നാണ് ദിയ പറയാറുള്ളത്. മുന്‍പുള്ള റിലേഷന്‍ഷിപ്പുകളില്‍ വഞ്ചിക്കപ്പെട്ട ശേഷമാണ് ദിയ അശ്വിനുമായി അടുക്കുന്നത്. ഒരിക്കല്‍ ദിയ കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

എന്റെ പിറകെ ഒരുത്തന്‍ വന്ന് എന്ത് സുന്ദരിയാണെന്ന് പറഞ്ഞിരുന്നെങ്കിലെന്ന് ടീനേജ് ഫാന്റസിയുണ്ടാകുമല്ലോ. പക്ഷെ അങ്ങനെ എന്റെ ജീവിതത്തില്‍ ആരൊക്കെ വന്ന് പോയിട്ടുണ്ടോ നീ വളരെ സുന്ദരിയാണെന്ന ഫീലിം?ഗ് എനിക്ക് തന്നിട്ടില്ല. പാസ്റ്റില്‍ ഏതൊക്കെ റിലേഷന്‍ഷിപ്പില്‍ ആയിട്ടുണ്ടോ ഒട്ടുമിക്കതിലും ഞാന്‍ ഇന്‍സെക്യൂര്‍ ആയിരുന്നു. കാരണം എന്റെ കൂടെ നില്‍ക്കുന്നവര്‍ വേറെ പെണ്ണുങ്ങളെയായിരിക്കും നോക്കുന്നത്. അവള്‍ സുന്ദരിയാണെന്ന് പറയും. അപ്പോള്‍ ഞാന്‍ സുന്ദരിയല്ലേ എന്നെനിക്ക് തോന്നും. എന്റെ പ്രായത്തിന്റെ കൂടെ പ്രശ്‌നമായിരിക്കാം.

പക്ഷെ അശ്വിന്‍ ഒരു ഫ്രണ്ടായിരുന്നപ്പോഴും എന്നെ സെക്യൂര്‍ ആക്കി. സുഹൃത്തായിരിക്കുമ്പോള്‍ നൈറ്റ് ഡ്രസ് ഇട്ട് വെറുതെ വീട്ടിലിരുന്നാലും എന്ത് ഭം?ഗിയാടാ നിന്നെ കാണാന്‍ എന്ന് പറയും. വെറുതെ പറയുന്നതാണോ എന്നെനിക്കറിയില്ല. ഞാന്‍ ഫാന്റസൈസ് ചെയ്ത തമിഴ് സിനിമാ കഥാപാത്രങ്ങളെ അശ്വിനില്‍ കാണാന്‍ പറ്റി. പ്രൊപ്പോസ് ചെയ്തപ്പോഴും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. എന്റെ എല്ലാ കാര്യങ്ങളും അശ്വിനറിയാമെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു.

എന്നെയൊന്ന് പ്രേമിച്ച് പ്രശസ്തയാകാമെന്ന ചിന്ത എന്റെ കൂടെ നടന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അശ്വിനൊഴിച്ച്. അശ്വിന്‍ ഒരിക്കലും എന്റെ ഫോട്ടോയെടുത്ത് സ്റ്റോറിയില്‍ ഇടാമോ എന്ന് ചോദിച്ചിട്ടില്ല. എന്റെ സൗ??ഹൃദത്തിന് വേണ്ടി കൂടെ നിന്ന ആളാണ്. വേറൊന്നും കണ്ടിട്ടല്ല. അവന്റെ ബില്‍ അവന്‍ തന്നെ അടയ്ക്കും. എന്റെ കൂടെ നടന്ന എല്ലാവരുടെയും പണി എന്റെ കാര്‍ഡെടുത്ത് ഉപയോ?ഗിക്കലായിരുന്നു. എല്ലാവരെയും വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍. കൂടെ നില്‍ക്കുന്ന എല്ലാവരെയും ഞാന്‍ വിശ്വസിച്ചെന്നും ദിയ പറഞ്ഞു. വിവാഹത്തിന് മുമ്പ് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. എന്റെ സഹോദരിമാര്‍ ആരും അശ്വിനുമായി ക്ലോസ് അല്ല. ഇവന്‍ ആരുമായും അങ്ങനെ ക്ലോസ് അല്ല. എന്റെയടുത്തേ സംസാരിക്കൂ. വേറൊരു പെണ്ണിനോട് ഇവന്‍ അഞ്ച് മിനുട്ടില്‍ കൂടുതല്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് അഞ്ജലിയോടാണ്. എന്റെ സഹോദരിമാര്‍ ആരോടും അങ്ങോട്ട് പോയി സംസാരിക്കില്ല. ഇവനും സംസാരിക്കില്ല. പക്ഷെ ഭാവിയില്‍ ഇവരെല്ലാം സൗഹൃദത്തിലാകും. ഇവന്റെ സ്വഭാവം എല്ലാവര്‍ക്കും ഇഷ്ടമാകും. പാവമാണ്. എന്റെ കസിന്‍ ബ്രദേര്‍സ് ഇവനുമായി വലിയ കമ്പനിയാണെന്നും ദിയ അന്ന് പറഞ്ഞു. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ എനിക്ക് കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ വളരെ ഇഷ്ടമാണ്. എന്റെ കസിന്‍ ബ്രദേര്‍സ് വീട്ടില്‍ വരുമ്പോള്‍ അവരെ നോക്കിക്കൊണ്ടിരുന്നത് ഞാനാണ്. എനിക്ക് ദിവസവും 500 രൂപ തരുമായിരുന്നു. അങ്ങനെ 15000 രൂപയായി. പൈസയ്ക്ക് വേണ്ടിയല്ല. എനിക്കിഷ്ടമായിരുന്നു. സിംപിളായ കുടുംബ ജീവിതമാണ് ഞാന്‍ ആ?ഗ്രഹിച്ചത്. സിനിമയില്‍ നല്ല അവസരം വരാന്‍ കുറേക്കാലം ഞാന്‍ കാത്തിരുന്നു. സിനിമയല്ല ജീവിതമെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി. സിനിമ വന്നാല്‍ വന്നു. ഞാന്‍ സാമ്പത്തികമായി പര്യാപ്തതത നേടി. ഒരു കുഞ്ഞിനെ നോക്കാന്‍ പറ്റും. കുടുംബം നോക്കാന്‍ പറ്റുമെന്നും ദിയ കൃഷ്ണ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ കണ്ട കഠിനാധ്വാനിയായ മനുഷ്യന്‍; അച്ഛനെക്കുറിച്ച് വിസ്മയ

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. ആരാധകരും സിനിമാ…

30 minutes ago

മോശം കമന്റ്; മറുപടിയുമായി അനുപമ

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കില്‍ മുന്‍നിര…

33 minutes ago

ദൃശ്യം-3; കൂടുതല്‍ പ്രതിഫലം ആര്‍ക്ക്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍…

36 minutes ago

മോദിയെ അപ്പൂപ്പനെപ്പോലെ തോന്നി; അഹാന

നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും…

39 minutes ago

പ്രകൃതിയോടിണങ്ങി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

40 minutes ago

ക്യൂട്ട് ഗേളായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

44 minutes ago