Categories: latest news

റാണിക്ക് മേക്കപ്പിട്ട് ഹാപ്പിയായി നടന്നാല്‍ മതി, ദൃശ്യത്തെക്കുറിച്ച് മോഹന്‍ലാല്‍

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. മെയ് 21 നാണ് സിനിമ പുറത്തിറങ്ങുന്നത്. സിനിമയില്‍ റാണി എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിക്കുന്നത്. റാണിയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘പൊലീസിന്റെ പിടിയില്‍ ജോര്‍ജ് കുട്ടി എപ്പോള്‍ വേണമെങ്കിലും അകപ്പെടാം. അതുകൊണ്ട് തന്നെ വളരെ സന്തോഷത്തോടെ ഇരിക്കുന്ന ജോര്‍ജ് കുട്ടിയല്ല ചിത്രത്തിലുള്ളത്. അകത്ത് ഭയങ്കരമായ സംഘര്‍ഷങ്ങള്‍ നടക്കുന്ന ആളു തന്നെയാണ് ജോര്‍ജ് കുട്ടി. ഈ ഭാര്യക്കും പിള്ളേര്‍ക്കും അതറിയില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്. ഈ റാണിക്ക് എപ്പോഴും മേക്കപ്പെല്ലാം ചെയ്ത് ഹാപ്പിയായി നടന്നാല്‍ മതി. ആ വീടിന് പോലും അയാള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കാരണം എപ്പോള്‍ വേണമെങ്കിലും അകത്ത് പോകാം. പെയിന്റെല്ലാം ചെയ്ത് പൈസ വെറുതെ കളയേണ്ട എന്ന് കരുതിയിട്ടാകും അതൊന്നും ചെയ്യാത്തത്,’ മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, ദൃശ്യം ചെയ്യാന്‍ തനിക്ക് പ്ലാന്‍ ഇല്ലായിരുന്നുവെന്ന് പറയുകയാണ് മീന. ആദ്യഭാഗത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ ചെയ്യുന്നില്ല എന്നായിരുന്നു തീരുമാനം എന്നും ജിത്തുവിനെ കാണും മുന്നേ മമ്മൂക്കയാണ് സിനിമയില്‍ നല്ല വേഷമാണെന്നു പറഞ്ഞ് നിര്‍ബന്ധിച്ചതെന്നും മീന പറഞ്ഞു. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിലൂട 25 കോടിയാണ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ ഇതുവരെ 350000 ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

9 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

9 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

9 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

22 hours ago