Categories: latest news

റീ-റിലീസിന് ഒരുങ്ങി ‘കിരീടം’

സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ നായകനായ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ കിരീടം ഇപ്പോള്‍ റീറിലീസിനൊരുങ്ങുകയാണ്. 1989ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോള്‍ബി അറ്റ്‌മോസില്‍ 4കെ ദൃശ്യഭംഗിയില്‍ റീറിലീസിന് തയ്യാറാവുകയാണ്. മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്ന ചിത്രത്തില്‍ സിനിമയുടെ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവന്‍ ആര്‍ട്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂണ്‍ മാസത്തില്‍ റീ- റിലീസിന് എത്തും.

കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മിച്ചത്. മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ സിനിമ, കിരീടം എന്ന് കേള്‍ക്കുമ്പോള്‍ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓര്‍ക്കുന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തില്‍ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉള്‍പ്പെരുപ്പറിയുന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലറുടെ, സിബി മലയില്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ, ജോണ്‍സണ്‍ എന്ന സംഗീത മാന്ത്രികന്റെ സിനിമ. സേതുമാധവനും അച്യുതന്‍ നായരുമായി മോഹന്‍ലാല്‍- തിലകന്‍ ഓണ്‍സ്‌ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.

ജീവിതം മുഴുവന്‍ കരിനിഴല്‍ വീഴ്ത്തിയ മനുഷ്യനെ അടിച്ചുവീഴ്ത്തിയപ്പോള്‍ ‘കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്’ എന്ന രംഗം ഇന്നും മലയാളത്തിലെ വൈകാരിക തീവ്രതയുള്ള മികച്ച രംഗങ്ങളിലൊന്നാണ്. അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേര്‍ന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനില്‍ എത്തുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാന്‍ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസില്‍ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, പാര്‍വതി, മണിയന്‍പിള്ള രാജു, ഉഷ, യദു കൃഷ്ണന്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

13 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

13 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

13 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

13 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

13 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago