Categories: latest news

ലാലേട്ടന്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു; ചോദ്യവുമായി വീണ

ദൃശ്യം’ ഫ്രാഞ്ചൈസിയിലെ പുതുമുഖമാണ് വീണ നന്ദകുമാര്‍. ഒരു ഇന്‍വസ്റ്റി?ഗേറ്റീവ് ജേര്‍ണലിസ്റ്റ് ആയിട്ടാണ് വീണ ചിത്രത്തിലെത്തുന്നത്. ‘ദൃശ്യം’ പോലെ സൂപ്പര്‍ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാ?ഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് പറയുകയാണ് വീണയിപ്പോള്‍. ആശിര്‍വാദ് സിനിമാസിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വീണ.

മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വീണ പറഞ്ഞു. ‘ജീത്തു സാറിനും ആന്റണി ചേട്ടനും മൂന്നാം ഭാ?ഗം എടുക്കാന്‍ തോന്നിയത് എന്റെ ഭാ?ഗ്യം. അല്ലെങ്കില്‍ എനിക്കൊരിക്കലും ദൃശ്യം യൂണിവേഴ്‌സില്‍ ജോയിന്‍ ചെയ്യാന്‍ പറ്റില്ലായിരുന്നു. ഒരു ഇന്‍വസ്റ്റി?ഗേറ്റീവ് ജേര്‍ണലിസ്റ്റ് ആയിട്ടാണ് ഞാന്‍ ദൃശ്യം 3യില്‍ വരുന്നത്.

എല്ലാവരും പുറത്തെടുക്കുന്ന പണി ഞാന്‍ ഇതിനകത്ത് നിന്ന് എടുക്കുന്നു. ശരിക്കും ഞാന്‍ ഭയങ്കര ആവേശത്തിലായിരുന്നു. ജീത്തു സാര്‍ എന്നെ വിളിച്ച് കഴിഞ്ഞ്, ഫോണ്‍ കട്ട് ചെയ്തിട്ട് ഞാന്‍ കുറേ നേരം ആലോചിച്ചു. ലാലേട്ടനോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ്.

ഇത്രയും സൂപ്പര്‍ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാ?ഗമായി ലാലേട്ടനൊപ്പം എത്താന്‍ പറ്റിയതില്‍ വളരെ സന്തോഷം. പിന്നെ കാരക്ടറിന്റെ ഒരു ഔട്ട്ലൈന്‍ തന്നിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ കൗതുകകരമായി തോന്നി. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍, നമ്മള്‍ നോക്കുമ്പോള്‍ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും.

മോണിറ്ററില്‍ പോയി നോക്കുമ്പോഴാണ്, ഇതിനിടയില്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നുന്നത്. അപ്പോഴാണ് നമുക്ക് മനസിലാകുന്നത് ചെറിയൊരു എക്‌സ്പ്രഷന്‍ പോലും മോണിറ്ററില്‍ കാണുന്ന രീതിയില്‍ ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു കഴിവല്ലേ’. – വീണ നന്ദകുമാര്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഷിയാസ് തന്നെ അനിയത്തിയായാണ് കാണുന്നത്

അഭിനയവും മോഡലിംഗുമൊക്കെയായി ആക്ടീവാണ് ഷിയാസ് കരീം. അടുത്തിടെ…

1 hour ago

സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം; കങ്കണ

ഗ്രേറ്റര്‍ നോയിഡയിലേയും ഭോപ്പാലിലേയും യുവതികളുടെ മരണം രാജ്യത്ത്…

1 hour ago

മമ്മൂക്കയാണ് ദൃശ്യം ചെയ്യാന്‍ നിര്‍ബന്ധിച്ചത്; മീന

'ദൃശ്യം 3' പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും…

1 hour ago

മനുഷ്യത്വം ഇല്ലാത്തവന്‍; രവി മോഹന് മറുപടിയുമായി ഖുശ്ബു

നടന്‍ രവി മോഹന്റെ ആരോപണ?ങ്ങള്‍ക്ക് മറുപടി നല്‍കി…

1 hour ago

മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

1 hour ago