Categories: latest news

മമ്മൂക്കയാണ് ദൃശ്യം ചെയ്യാന്‍ നിര്‍ബന്ധിച്ചത്; മീന

‘ദൃശ്യം 3’ പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളൂ. ഇപ്പോഴിതാ ദൃശ്യത്തിലേക്ക് വന്നതിനെക്കുറിച്ച് പറയുകയാണ് നടി മീന. ദൃശ്യം ആദ്യ ഭാഗത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ ചെയ്യുന്നില്ല എന്നായിരുന്നു തന്റെ ആദ്യ മറുപടിയെന്നാണ് മീന പറയുന്നത്.

ദൃശ്യം 3 റിലീസിനോടനുബന്ധിച്ച് ആശിര്‍വാദ് സിനിമാസ് പുറത്തിറക്കിയ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു മീന. ‘ദൃശ്യം ആദ്യ ഭാഗത്തില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഡ്ഢിത്തമാണ് ഞാന്‍ പറഞ്ഞതെന്ന് ഇപ്പോള്‍ തോന്നുന്നു.

എന്റെ മകള്‍ക്ക് അപ്പോള്‍ രണ്ട് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളെ വിട്ടിട്ട് വരാന്‍ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോര്‍ത്ത് വരാന്‍ പറ്റില്ലെന്ന് ആന്റണിയോട് പറഞ്ഞു.

ജീത്തു എന്നെ വന്ന് കാണുന്നതിനും മുന്‍പ് ചിത്രത്തേക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു. നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. ആ കഥാപാത്രത്തെ പരിപൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു.

കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. എങ്കിലും എനിക്ക് വേണ്ടി എന്ത് സൗകര്യവും ചെയ്ത് തരാമെന്ന് ആന്റണി പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ റാണി എന്ന കഥാപാത്രത്തോട് യെസ് പറഞ്ഞു’.- മീന പറഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

9 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

9 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

9 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

22 hours ago