Categories: latest news

മനുഷ്യത്വം ഇല്ലാത്തവന്‍; രവി മോഹന് മറുപടിയുമായി ഖുശ്ബു

നടന്‍ രവി മോഹന്റെ ആരോപണ?ങ്ങള്‍ക്ക് മറുപടി നല്‍കി നടി ഖുശ്ബു. തന്നെ ലക്ഷ്യമിട്ട് രവി മോഹന്‍ ഉന്നയിച്ച ‘ഇഡ്ഡലി നടി’ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി തന്നെയാണ് ഖുശ്ബു പ്രതികരിച്ചിരിക്കുന്നത്. ഖുശ്ബുവിന്റെ കുറിപ്പ് സിനിമാ ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍.

വിശ്വാസവഞ്ചന കാണിക്കുന്നവര്‍ക്ക് അത് ‘രക്തത്തില്‍ ഉള്ളതാണെന്നും’ മറ്റുള്ളവരുടെ ജീവിതത്തില്‍ മുറിവേല്‍പ്പിക്കുന്നവര്‍ക്ക് അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഖുശ്ബു കുറിച്ചു. ‘ബൈബിള്‍ വചനങ്ങളില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നവര്‍ ഒരുകാര്യം മനസ്സിലാക്കണം, ‘നിങ്ങളുടേതല്ലാത്തത് ഒന്നും കൈക്കലാക്കരുത്’.

നിങ്ങളുടെ പ്രവൃത്തികളാണ് നിങ്ങളെന്താണെന്ന് തെളിയിക്കുന്നത്. ഒരാള്‍ വിശ്വാസവഞ്ചന കാണിക്കുന്നതിലും മോഷ്ടിക്കുന്നതിലും അത്ഭുതപ്പെടാനൊന്നുമില്ല; ചതിക്കുക എന്നത് തങ്ങളുടെ രക്തത്തില്‍ ഉള്ളതാണെന്ന് അവര്‍ വീണ്ടും തെളിയിക്കുകയാണ്. വഞ്ചനയുടെ ലോകമാണ് അവര്‍ക്ക് ഏറ്റവും സുഖകരമായ ഇടം.

തന്റെ യഥാര്‍ഥ സ്വഭാവം പുറത്തെടുത്ത്, താന്‍ ഏത് നിലവാരത്തില്‍ നിന്നാണ് വരുന്നതെന്ന് ലോകത്തിന് കാണിച്ചുതന്ന ആ ഒരു മനുഷ്യത്വരഹിതനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. എന്നാല്‍, അണിയറയില്‍ ഒളിച്ചിരുന്ന് ഇങ്ങനെയുള്ളവര്‍ക്ക് സംസാരിക്കാന്‍ വേദിയൊരുക്കി നല്‍കിയ ആളെയാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്.

നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് അതിന്റേതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും, നിങ്ങള്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഒരു ആയുസ്സുടനീളം നിലനില്‍ക്കുമെന്നും ഓര്‍ക്കുക. ഓര്‍ക്കുക, ഹൃദയവിശുദ്ധിയും ശുദ്ധമായ ചിന്തകളുമുള്ളവര്‍ ദൈവത്തോട് ചേര്‍ന്നു നില്‍ക്കുമെന്നാണ് ബൈബിള്‍ പറയുന്നത്.” -ഖുശ്ബു കുറിച്ചു.

തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രവി മോഹന്‍ എല്ലാവരെയും ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്.

തന്റെ കുടുംബം തകര്‍ത്തതിന് പിന്നില്‍ മൂന്നക്ഷരമുള്ള ഒരു ‘ഇഡ്ഡലി നടി’യാണെന്നും, ഫെമിനിസത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന ഇവര്‍ മുന്‍പും പല പ്രമുഖ നടന്മാരുടെയും ദാമ്പത്യം തകര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രവി മോഹന്റെ മുന്‍ ഭാര്യ ആര്‍തിയുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് ഖുശ്ബു.

ജോയൽ മാത്യൂസ്

Recent Posts

ക്യാപ്പും ക്രോപ്പ് ടോപ്പും; കാഷ്വൽ സ്റ്റൈലിൽ നന്ദന വർമ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി ശ്രദ്ധ നേടിയ…

18 minutes ago

ഓണത്തിന് ഒരു സാരി വാങ്ങാൻ പ്ലാനുണ്ടോ? ഈ ബ്ലാക്ക് ബോർഡർ കണ്ടാൽ മനസ്സ് മാറും

ഓണത്തോടനുബന്ധിച്ച് കസവ് സാരികൾ വിപണിയിൽ ശ്രദ്ധ നേടുമ്പോൾ,…

25 minutes ago

സിംപിൾ ലുക്കിലും വേറിട്ട സ്റ്റൈലും; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അനുമോൾ

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി നടി അനുമോളുടെ പുതിയ…

33 minutes ago

വെസ്റ്റേൺ ലുക്കിൽ തിളങ്ങി മീര

ടെലിവിഷൻ അവതാരക മീരയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

12 hours ago

പെർത്തിന്റെ ഭംഗി ആസ്വദിച്ച് സരയൂ മോഹൻ

നടി സരയൂ മോഹൻ പങ്കുവെച്ച പുതിയ യാത്രാചിത്രങ്ങളാണ്…

12 hours ago

സ്റ്റൈലിഷ് ബ്ലാക്ക് ലുക്കിൽ ഷാംലി; പുതിയ ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും ശ്രദ്ധ നേടിയ…

12 hours ago