Categories: latest news

അച്ഛന്‍ എന്നെ രാജാവിനെ പോലെയാണ് നോക്കിയത്; ദിയയുടെ ഭര്‍ത്താവ് പറയുന്നു

സോഷ്യല്‍ മീഡിയ കുറച്ച് വിഷമത്തോടെയാണ് ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണയുടെ ഭര്‍ത്താവിന്റെ സാഹചര്യത്തെ നോക്കിക്കാണുന്നത്. എപ്പോഴും ഭാര്യയുടെ ഇടിച്ച് താഴ്ത്തലും ഭാര്യയുടെ കുടുംബത്തിന്റെ അവ?ഗണനയും നേരിടുന്ന ഭര്‍ത്താവ് എന്ന ഇമേജാണ് നെറ്റിസണ്‍സ് അശ്വിന് നല്‍കുന്നത്. അങ്ങനെയല്ലെന്ന് ദിയയുടെ ആരാധകര്‍ പറയാറുണ്ട്. പക്ഷെ ഓരോ വ്‌ലോഗുകള്‍ പുറത്ത് വരുന്തോറും ഈ വാദം ഇല്ലാതാകുന്നു. ഈയടുത്ത് വന്ന വ്‌ലോ?ഗില്‍ അശ്വിനും അശ്വിന്റെ മാതാപിതാക്കളും ഒരുപോലെ അപമാനിതരായി എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാന്‍ പറ്റില്ലെന്ന് ദിയ പറഞ്ഞ രീതി പലര്‍ക്കും ഇഷ്ടമായില്ല. അശ്വിന്റെ അച്ഛനെ കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തി ദിയ മുന്‍സീറ്റില്‍ ഇരുന്നതും വിമര്‍ശിക്കപ്പെട്ടു. വല്ലപ്പോഴും കാണുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് ചോദ്യങ്ങള്‍ വന്നു. അശ്വിന്‍ എന്തുകൊണ്ട് ഇതൊന്നും കാര്യമാക്കുന്നില്ലെന്നും ചോദ്യങ്ങളുണ്ടായി. അച്ഛനോടും അമ്മയോടും വലിയ സ്‌നേഹമുള്ളയാളാണ് അശ്വിന്‍ ?ഗണേശ്. അച്ഛനെക്കുറിച്ച് ഒരിക്കല്‍ അശ്വിന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഇതുവരെ ഞാന്‍ സംസാരിച്ചിട്ടില്ലാത്ത് അച്ഛനെക്കുറിച്ചാണ്. എന്റെ ലൈഫിലെ അണ്ടര്‍റേറ്റഡ് ഹീറോയാണ് അച്ഛന്‍. ഒരു സ്ഥലത്ത് പോലും അച്ഛനെക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടേയില്ല. ലക്ഷ്വറി ഞങ്ങള്‍ക്കില്ലായിരുന്നു. പക്ഷെ അച്ഛന്‍ എന്നെ രാജാവിനെ പോലെയാണ് നോക്കിയത്. പുള്ളി എന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ലായിരുന്നു. ഒരു ജോലിയും. വേണ്ട, വേണ്ട എന്ന് പറയും. എന്നെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. ഞാന്‍ നേരെ പഠിച്ചില്ലെങ്കില്‍ പോലും അവന്‍ വലിയ ആളാകും എന്ന് അച്ഛന്‍ പറയുമായിരുന്നെന്നും അശ്വിന്‍ ?ഗണേശ് അന്ന് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ക്യാപ്പും ക്രോപ്പ് ടോപ്പും; കാഷ്വൽ സ്റ്റൈലിൽ നന്ദന വർമ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി ശ്രദ്ധ നേടിയ…

15 minutes ago

ഓണത്തിന് ഒരു സാരി വാങ്ങാൻ പ്ലാനുണ്ടോ? ഈ ബ്ലാക്ക് ബോർഡർ കണ്ടാൽ മനസ്സ് മാറും

ഓണത്തോടനുബന്ധിച്ച് കസവ് സാരികൾ വിപണിയിൽ ശ്രദ്ധ നേടുമ്പോൾ,…

22 minutes ago

സിംപിൾ ലുക്കിലും വേറിട്ട സ്റ്റൈലും; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അനുമോൾ

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി നടി അനുമോളുടെ പുതിയ…

30 minutes ago

വെസ്റ്റേൺ ലുക്കിൽ തിളങ്ങി മീര

ടെലിവിഷൻ അവതാരക മീരയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

12 hours ago

പെർത്തിന്റെ ഭംഗി ആസ്വദിച്ച് സരയൂ മോഹൻ

നടി സരയൂ മോഹൻ പങ്കുവെച്ച പുതിയ യാത്രാചിത്രങ്ങളാണ്…

12 hours ago

സ്റ്റൈലിഷ് ബ്ലാക്ക് ലുക്കിൽ ഷാംലി; പുതിയ ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും ശ്രദ്ധ നേടിയ…

12 hours ago