Categories: latest news

അധിക്ഷേപിച്ച സ്ത്രീയ്ക്ക് ദിയ കൃഷ്ണയുടെ മറുപടി

അധിക്ഷേപ കമന്റിന് മറുപടി നല്‍കി ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സ്വന്തമായൊരു ഇടം നേടാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ദിയയുടെ വ്ളോഗുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ദിയയുടെ ഭര്‍ത്താവ് അശ്വിനും മകന്‍ ഓമിയും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതമാണ്.

കഴിഞ്ഞ ദിവസം അശ്വിനൊപ്പം ഡാന്‍സ് ചെയ്യുന്ന വിഡിയോ ദിയ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് യുവതി മോശം കമന്റുമായെത്തിയത്. ‘അശ്വിന്റെ അമ്മ ആണെന്നേ തോന്നു ദിയയെ കണ്ടാല്‍.’ എന്നായിരുന്നു യുവതിയുടെ കമന്റ്. പിന്നാലെ കമന്റിട്ട സ്ത്രീയുടെ ചിത്രമടക്കം പുറത്തു വിട്ടു കൊണ്ട് ദിയ പ്രതികരിക്കുകയായിരുന്നു.

”നിന്റെ അഡ്രസ് തരൂ. നിനക്ക് എന്നും രാവിലെ നോക്കാന്‍ ഞാനൊരു നല്ല കണ്ണാടി കൊറിയര്‍ ചെയ്യാം” എന്നാണ് ദിയ മറുപടി നല്‍കിയത്. ദിയയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. ബോഡി ഷെയ്മിങ് ചെയ്യുന്നവരെ ഇങ്ങനെ തന്നെ വേണം നേരിടാനെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനിടെ ഭര്‍ത്താവിന്റെ അമ്മയെ ആന്റിയെന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള ദിയയുടെ പരാമര്‍ശവും വിവാദമായിരുന്നു. ഈ സംഭവത്തില്‍ ദിയ നേരത്തെ പ്രതികരിച്ചിരുന്നു. സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവര്‍ മറ്റുള്ളവരെ പോയി അച്ഛാ അമ്മേ എന്ന് വിളിച്ചോട്ടെ എന്ന ദിയയുടെ പരാമര്‍ശം ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച മെസേജിനാണ് ദിയ മറുപടി നല്‍കിയത്. മെസേജ് പങ്കുവച്ചു കൊണ്ട്, താന്‍ മാപ്പ് പറയാന്‍ ഒരുക്കമാണെന്നാണ് ദിയ പറയുന്നത്.

”കുറച്ച് നെഗറ്റീവ് കമന്റുകള്‍ക്കെതിരെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ മറ്റുള്ളവരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവര്‍ പറഞ്ഞ കാര്യത്തില്‍ ആര്‍ക്കെങ്കിലും വിഷമമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി ക്ഷമ ചോദിച്ചാല്‍ ആഗ്രഹിക്കുകയാണ്.” ദിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago