Categories: latest news

പലതും അടക്കിപ്പിടിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്; അമേയ

തമിഴ് നടന്‍ രവി മോഹന്റെ (ജയം രവി) വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും അതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുയിരുന്നു. അടുത്തിടെ രവി നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ തന്റെ അകന്നു കഴിയുന്ന ഭാര്യ ആരതി രവിക്കെതിരെ രവി മോഹന്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ വിങ്ങിപ്പൊട്ടി സംസാരിച്ച രവി മോഹന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിനിസ്‌ക്രീന്‍ താരം അമേയ നായര്‍.

അമേയയുടെ വാക്കുകള്‍: ”രവി മോഹന്റെ വീഡിയോ കാണുമ്പോള്‍ തന്നെ അറിയാം, അദ്ദേഹം ഹൈലി ഡിപ്രഷനാണ്. ആളുടെ മുഖത്ത് നോക്കിയാല്‍ അത് മനസിലാവും. ഡൊമസ്റ്റിക് അബ്യൂസസ് ഇന്നത്തെ ജനറേഷനിലുള്ള പുരുഷന്‍മാരും അനുഭവിക്കുന്നുണ്ട്. മെന്റലി, ഇമോഷണലി, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളിംഗ് മാര്യേജ് ലൈഫില്‍ ഇന്ന് പുരുഷന്‍മാരും അനുഭവിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതിന്റെയെല്ലാം തെളിവ് നല്‍കിയാല്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ ഡിവോഴ്സ് ലഭിച്ചേക്കും.

ഞാന്‍ ഡിവോഴ്സായ ടൈമില്‍, ഞാനൊരു സെലിബ്രിറ്റിയായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ സ്ട്രഗിളിംഗ്സ് ആരും കണ്ടിട്ടില്ല. ഞാനും വളരെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തിയ ഒരാളാണ്. വേറൊരാളുടെ ലൈഫില്‍ പോയിട്ട്, ഒരു അമ്മയുടെയും കുഞ്ഞിന്റെയും ലൈഫ് എടുക്കേണ്ട കാര്യം എനിക്കില്ല. സെപ്പറേറ്റായി നിന്ന്, നശിച്ച്, നാറാണക്കല്ലായി നിന്നൊരു വ്യക്തിക്കാണ് ഞാന്‍ എന്റെ ലൈഫ് കൊടുത്തതെന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് തന്നെ എനിക്കെതിരെ വരുന്ന കല്ലേറുകളൊന്നും ഞാന്‍ കണക്കിലെടുക്കാറില്ല. പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്നില്ല. അതുകൊണ്ടാണ് ജയം രവിക്ക് മാധ്യമങ്ങളുടെ മുന്നില്‍ വന്ന് മക്കളുടെ കാര്യം പറഞ്ഞ് ആക്രോശിക്കേണ്ടി വന്നത്.

ഇതേ അവസ്ഥയില്‍ ഞാനും എന്റെ പാര്‍ട്നറിനെ കണ്ടിട്ടുണ്ട്. ബിഗ് ബോസ് പോലെ വലിയൊരു ഷോയില്‍ കുഞ്ഞിന്റെ കാര്യം എടുത്തിട്ട് എതിര്‍ മത്സരാര്‍ത്ഥി അദ്ദേഹത്തെ ബുള്ളിയിംഗ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അന്ന് അദ്ദേഹം ഇതുപോലെ പൊട്ടിത്തെറിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരവരുടെ ഉള്ളിലെ വിഷമങ്ങളും, പ്രശ്നങ്ങളുമൊക്കെ അടക്കിപ്പിടിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റേജ് വൈബ്, അഞ്ജു ജോസഫിന്റെ ആവേശ ചിത്രങ്ങള്‍

പിന്നണി ഗായികയും സോഷ്യല്‍ മീഡിയ താരവുമായ അഞ്ജു…

36 minutes ago

ലാഭവിഹിതവുമായി നിര്‍മാതാവ് വീട്ടിലെത്തി, ഒരു വടക്കന്‍ സെല്‍ഫി’ കഥയുമായി വിനീത് ശ്രീനിവാസന്‍

മലയാള സിനിമയെ ഒരുകാലത്ത് കേരത്തിന്റെ വടക്കോട്ട് കൂട്ടികൊണ്ടുപോയ…

50 minutes ago

ജനനായകന്‍ ഉടന്‍ തിയേറ്ററുകളിലേക്ക്

തമിഴില്‍ സിനിമലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി…

1 hour ago

അഹാനയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അമ്മ

അമ്മൂമ്മയുമായുള്ള പ്രശ്‌നങ്ങള്‍ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ…

8 hours ago

അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്

കൊച്ചി: നടിയും താരസംഘടനയായ 'അമ്മ' മുന്‍ ജോയിന്റ്…

8 hours ago

അന്നൊക്കെ ജോലി കിട്ടുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു; അഭിഷേക് ബച്ചന്‍

സിനിമയിലെത്തിയിട്ട് തന്റെ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍…

8 hours ago