Categories: latest news

പള്ളീലച്ചന്റെ മോന്‍ സിനിമയിലോ എന്നാണ് ആളുകള്‍ ചോദിച്ചത്

തന്റെ കുട്ടിക്കാലത്തെ കുറിച്ചും കോളജ് കാലത്തെക്കുറിച്ചുമൊക്കെ നടന്‍ ബേസില്‍ ജോസഫ്. താന്‍ സിനിമയില്‍ വരുമെന്ന് തന്റെ അച്ഛന്റെയും അമ്മയുടെയും സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നുവെന്ന് പറയുകയാണ് ബേസില്‍. പള്ളീലച്ചന്റെ മോന്‍ ആയതു കൊണ്ട് തന്നെ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെയടുത്ത് ആരും ഒരലമ്പിനും വരാറില്ലെന്നും നടന്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായിരുന്ന സമയത്ത് തനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ചാറ്റ് വിത്ത് ഭക്തന്‍ എന്ന ചാറ്റ് ഷോയിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്. ‘പള്ളീലച്ചന്റെ മോന്‍ എന്ന് പറയുമ്പോള്‍ എന്റെയടുത്ത് ആരും ഒരലമ്പിനും വരില്ല. എല്ലായിടത്തും ഒരു നല്ല കുട്ടി ഇമേജാണ്.

കൃത്യമായി പള്ളിയില്‍ ഇന്ന സമയത്ത് വരണം, ക്വയറില്‍ പാട്ട് പാടുക, കീബോര്‍ഡ് വായിക്കുക. അത്തരം കാര്യങ്ങളിലൊക്കെ മുന്‍പന്തിയില്‍ നില്‍ക്കുക. എന്ത് മത്സരമുണ്ടെങ്കിലും അവിടെ ആദ്യം തന്നെ ഉണ്ടാവുക. എന്റെ മാതാപിതാക്കള്‍ സ്‌കൂള്‍ അധ്യാപകര്‍ കൂടിയായിരുന്നു. ടീച്ചര്‍മാരുടെ മക്കള്‍ക്ക് വേറൊരു പ്രിവിലേജ് ആണല്ലോ.

അപ്പോള്‍ എല്ലാ പരിപാടികളിലും പങ്കെടുക്കും. ഇങ്ങനെയുള്ള കുട്ടിക്കാലം എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. പള്ളീലച്ചന്റെ മോന്‍ ആയതുകൊണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് പോലും അവന്റെ യഥാര്‍ഥ സ്വഭാവം എന്റെയടുത്ത് പുറത്തെടുത്തിട്ടില്ല. പിന്നീടാണ് മനസിലായിട്ടുള്ളത് പലതും. ക്ലാസില്‍ ഒരിക്കല്‍ ആരോ ഒരു ഡബിള്‍ മീനിങ് സംഭവം പറഞ്ഞപ്പോള്‍ ടീച്ചറുള്‍പ്പെടെ ചിരിച്ചു.

പക്ഷേ എനിക്ക് ചിരി വന്നില്ല. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു, നിനക്ക് അതൊന്നും മനസിലാക്കാന്‍ പ്രായമായിട്ടില്ല എന്ന്. കോളജിലെത്തി കഴിഞ്ഞപ്പോള്‍ ഇതെല്ലാം മാറി. തിരുവനന്തപുരത്ത് ഹോസ്റ്റലിലായിരുന്നു കോളജില്‍ ഞാന്‍. അവിടുന്ന് കിട്ടുന്ന സ്വാതന്ത്ര്യമൊക്കെ വേറെയാണല്ലോ. ?ഗവണ്‍മെന്റ് കോളജിലേക്ക് എത്തിയപ്പോള്‍ പരിപാടി മാറി.

നേരെ ബാക്ക്‌ബെഞ്ചറിലേക്കാണ് ഞാന്‍ ഷിഫ്റ്റ് ചെയ്തത്. ക്ലാസില്‍ കയറില്ല, കോളജില്‍ സമരം, ബ?ഹളം, ഫെസ്റ്റ് അങ്ങനെ. കോളജ് ലൈഫ് ഭയങ്കര പൊളിയായിരുന്നു. പ്ലസ് ടു വരെ ഇതിന് നേരെ വിപരീതമായിരുന്നു. പള്ളീലച്ചന്റെ മോന്‍ ആയതുകൊണ്ട് മതപരമായ കാര്യങ്ങളും പഠനങ്ങളുമൊക്കെ പിന്നീട് എന്നെ സ്വാധീനിച്ചിട്ടുണ്ട്. പഠിപ്പിസ്റ്റ് സിനിമ പഠിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് എന്ന് പറയുന്നതു പോലെ അങ്ങനെയായിരുന്നു.

വിനീതേട്ടന്റെ അസിസ്റ്റന്റായിരുന്ന സമയത്ത് എനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒരു ജോലി വേണ്ടെന്ന് വച്ച്, ശമ്പളം വേണ്ടെന്ന് വച്ചിട്ട് ഞാനിവിടെ വന്നു നില്‍ക്കുകയാണ്. ഇവിടെ നിന്ന് ഇനി ഓടിപ്പോയാലോ. ഇതില്‍ ഇനി മുന്‍പോട്ട് പോയാല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുമോ എന്നൊക്കെയുള്ള സംശയം എനിക്ക് ആദ്യമുണ്ടായിരുന്നു.

ഇനി എനിക്ക് വേറെ വഴിയില്ല എല്ലാം പാളിയെന്ന് പറഞ്ഞ് എനിക്ക് വയനാട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റില്ല. അവരും എന്നെ ആശ്രയിച്ചാണല്ലോ നില്‍ക്കുന്നത്. അപ്പോള്‍ പിന്നെ വേറെ വഴിയില്ല, സിനിമ പഠിക്കുകയല്ലാതെ. അച്ഛന്റെയും അമ്മയുടെയും മനസില്‍ പോലും സിനിമ ഉണ്ടായിരുന്നില്ല.

പള്ളീലച്ചന്റെ മോന്‍ സിനിമയിലോ? അതെങ്ങനെ ശരിയാകും എന്ന് പറയുന്നതു പോലത്തെ ചോദ്യങ്ങളായിരുന്നു ആദ്യമൊക്കെ ആളുകള്‍. സിനിമ എന്ന് പറഞ്ഞാല്‍ പിന്നെ ഒരു നെ?ഗറ്റീവ് ഇംപ്രഷനായിരുന്നു ആളുകള്‍ക്ക്’.- ബേസില്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ചുണ്ട് പൊട്ടിയത് കാണിച്ചതാണ്; മറുപടിയുമായി രേണു

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ വിഡിയോ ലീക്കായതിന് പിന്നാലെ പ്രതികരണവുമായി…

55 minutes ago

മണ്ടന്‍ കല്യാണങ്ങള്‍, എന്റെ 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു

സിനിമയിലൂടേയും ടെലിവിഷനിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മീര…

1 hour ago

‘അമ്മ’യില്‍ നിന്ന് രാജിവച്ച് നടി അന്‍സിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവച്ച് നടി…

1 hour ago

വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പുമായി സ്‌നേഹ

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. മലയാള…

1 day ago

തനിക്ക് ഇപ്പോഴും മലയാളം എഴുതാന്‍ അറിയില്ല; സൈജു കുറുപ്പ്

മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്.…

1 day ago

ഇപ്പോഴും മുറിപ്പാടുകള്‍ പേറുന്നു; തുറന്ന് പറഞ്ഞ് അന്ന രാജന്‍

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അന്ന രാജന്‍.…

1 day ago