മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്. ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ ചിത്രം ബോക്സ് ഓഫീസില്‍ മിന്നും വിജയം നേടിയിരുന്നു. പിന്നാലെ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ് ചിത്രം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തന്നെ തേടിയെത്തിയ വിജയമാണ് മോഹിനിയാട്ടമെന്നാണ് സൈജു കുറുപ്പ് പറഞ്ഞത്.
തന്റെ കരിയറില്‍ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോയിട്ടുള്ള നടനാണ് സൈജു കുറുപ്പ്. ഹരിഹരന് ഒരുക്കിയ മയൂഖമായിരുന്നു ആദ്യ സിനിമ. പ്രതീക്ഷയോടെ വന്ന ചിത്രം പക്ഷെ പരാജയപ്പെട്ടു. ആ പരാജയം തന്നെ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സൈജു മനസ് തുറന്നത്.
സിനിമയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. ഹരിഹരന് എന്ന ലെജന്‍ഡറി സംവിധായകന്റെ ചിത്രത്തിലൂടെയാണല്ലോ അരങ്ങേറ്റം. അപ്പോള്‍ ആളുകള്‍ കാണിച്ച സ്നേഹം കണ്ട് മതി മറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്ക്കാന് വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി” സൈജു കുറുപ്പ് പറയുന്നു.
”ഞാന്‍ മിഥുന് ചക്രവര്‍ത്തിയുടെ വലിയ ആരാധകനാണ്. മിക്ക സിനിമകളിലും അദ്ദേഹത്തിന് പാവപ്പെട്ടവന്റെ വേഷമായിരിക്കും. ഒരു പടത്തില്‍ അദ്ദേഹത്തിന്റെ ഒരു ഡയലോഗ് ഉണ്ട്, എനിക്ക് ജീവിതത്തില്‍ കാശൊന്നും വേണ്ട. കാശില്ലെങ്കിലെന്താ എനിക്ക് സുഹൃത്തുക്കള്‍ ഉണ്ടല്ലോ എന്നോ മറ്റോ ആണ്. പഠിത്തത്തില്‍ ഉഴപ്പിയതിന് ഗുണദോഷിച്ച അച്ഛനോട് ഞാന്‍ ഈ ഡയലോഗ് പറഞ്ഞു. അന്ന് അച്ഛന്റെ കയ്യില്‍ നിന്ന് കിട്ടിയ വഴക്കിന് കണക്കില്ല. അച്ഛന് എന്താണ് ഇങ്ങനെ എന്നാണ് അപ്പോള്‍ തോന്നിയത്. തിരിച്ചറിവ് ഉണ്ടാകാന്‍ കുറേക്കാലമെടുത്തു” എന്നും അദ്ദേഹം പറയുന്നു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…