Categories: latest news

വിവാഹിതയായോ; മറുപടിയുമായി അനുശ്രീ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് അനുശ്രീ. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ അനുശ്രീ പിന്നീട് നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സീരിയലില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു സീരിയല്‍ ക്യാമറമാന്‍ വിഷ്ണുവുമായി നടി പ്രണയത്തിലായതും ഒളിച്ചോടി വിവാഹം ചെയ്തതും. വൈകാതെ ഒരു മകനും പിറന്നു. അതോടെ അഭിനയത്തില്‍ നിന്നും അനുശ്രീ ഇടവേളയെടുത്തു. അതിനിടയില്‍ ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ച് വ്‌ലോ?ഗിങ്ങും തുടങ്ങിയിരുന്നു.

കുഞ്ഞ് പിറന്നശേഷം വിഷ്ണുവുമൊത്തുള്ള ദാമ്പത്യം നടി അവസാനിപ്പിച്ചു. പിന്നീട് അനുശ്രീ സോഷ്യല്‍മീഡിയയില്‍ അത്ര സജീവമായിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കുശേഷം അനുശ്രീ വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്നു. ഒരു വീഡിയോയാണ് താരം പങ്കിട്ടത്.

ഇത്രയും കാലം താന്‍ എവിടെയായിരുന്നു ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നതെല്ലാം പുതിയ വീഡിയോയില്‍ അനുശ്രീ വ്യക്തമാക്കുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള കുര്‍ത്ത ധരിച്ച് സിംപിളായി ഒരുങ്ങി നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞാണ് നടി പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെയാണ്… കുറേ നാളുകള്‍ക്കുശേഷം ഞാന്‍ തിരിച്ച് വീഡിയോയിലൂടെ വരികയാണ്. എല്ലാവരും ചോ?ദിക്കുന്നുണ്ട് അനു എവിടെയാണ്? അനു എവിടെയാണ്? അനുവിനെ കാണാനില്ല എന്നൊക്കെ. പല യുട്യൂബ് ചാനലിലെല്ലാം ഇതേ കുറിച്ച് ഞാന്‍ കണ്ടിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ കുറച്ച് തിരക്കിലായിരുന്നു. കാരണം കുറേ നാളായി അഭിനയം, ട്രാജഡി, ലൈഫ് ട്രോമകള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ കഴിഞ്ഞശേഷം ഞാന്‍ വിചാരിച്ചു.

ഇനി കുറച്ച് കാലം എന്റെ ഇഷ്ടങ്ങളിലേക്കും ആ?ഗ്രഹങ്ങളിലേക്കും ഫോക്കസ് ചെയ്യാമെന്ന്. അങ്ങനെ ഞാന്‍ ഇപ്പോള്‍ ഒരു ഡാന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. ഞാന്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. ?ഭരതനാട്യം തന്നെയാണ് പഠിക്കുന്നത്. ചെറുപ്പം മുതല്‍ പഠിച്ചതാണ്. പിന്നെ ബ്രേക്ക് വന്നു. എവിടേയും പോയി പഠിക്കാന്‍ പറ്റിയില്ല. ബിസിയായിരുന്നു. അതുകൊണ്ടാണ് പോകാന്‍ പറ്റാതെയിരുന്നത്. ഇപ്പോള്‍ ഞാന്‍ ഒരു ഡാന്‍സ് സ്‌കൂളില്‍ ചേര്‍ന്നിട്ടുണ്ട്. അവിടുത്തെ എന്റെ ഡാന്‍സ് ടീച്ചര്‍ ദേവിക പുതിയൊരു വര്‍ക്ക് ഷോപ്പ് തുടങ്ങുന്നുണ്ട്. എല്ലാ സെലിബ്രിറ്റീസും വര്‍ക്ക് ഷോപ്പും മറ്റ് കാര്യങ്ങളുമായി പോകുന്നത് കണ്ടപ്പോള്‍ എനിക്കും അങ്ങനെ ചെയ്യണമെന്ന് തോന്നിയിരുന്നു. പക്ഷെ പറഞ്ഞില്ല. പക്ഷെ ദേവിക എന്നോട് ഇങ്ങോട്ട് പറഞ്ഞു. നമ്മള്‍ ഒരു ഡാന്‍സ് വര്‍ക്ക് ഷോപ്പ് ചെയ്യുന്നുണ്ട് അനു നീയും അതിന് വരില്ലേയെന്ന് ചോദിച്ചു.

എന്ത് വന്നാലും ഞാന്‍ ഉറപ്പായും കാണുമെന്ന് ദേവികയോട് പറഞ്ഞു. ഫോളോവേഴ്‌സിന് വേണ്ടി റീല്‍സും വീഡിയോയും ഇടാന്‍ വേണ്ടിയെങ്കിലും ഞാന്‍ ഉറപ്പായും ഭാ??ഗമാകുമെന്ന് അവളോട് പറഞ്ഞു. സ്ഥലം ആരും മറക്കണ്ട. എടപ്പഴഞ്ഞി ലളിതാംബിക സഭയിലാണ് വര്‍ക്ക്‌ഷോപ്പ് നടക്കാന്‍ പോകുന്നത്. മെയ് 16നാണ് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പോകുന്നത്. എല്ലാവരും വരണം. എല്ലാവരേയും ഞാന്‍ പ്രതീക്ഷിക്കും. ഞാനും അവിടെ കാണും എന്നാണ് അനുശ്രീ വീഡിയോയില്‍ പറഞ്ഞത്. വീഡിയോ വൈറലായപ്പോള്‍ നടിയുടെ നെറ്റിയിലെ സിന്ദൂരം കണ്ട് അനുശ്രീ രണ്ടാമതും വിവാഹം കഴിച്ചോ എന്നായിരുന്നു ഏറെയും പേരുടെ സംശയം. അതിന് കമന്റിലൂടെ തന്നെ നടി മറുപടി നല്‍കി. വിവാഹം കഴിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. യുട്യൂബ് ചാനലുമായി ആക്ടീവാകാനും ചിലര്‍ അനുശ്രീയോട് നിര്‍ദേശിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ഓമിയെ നല്ലപോലെ നോക്കും! ദിയയെക്കുറിച്ച് സിന്ധു കൃഷ്ണ

28ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ദിയ കൃഷ്ണ. അശ്വിനും…

1 hour ago

മാതാപിതാക്കള്‍ എവിടെ എന്നതിന് മറുപടിയുമായി കൃഷ്ണ കുമാര്‍

നടനും ബിജെപി നേതാവുമെല്ലാമാണെങ്കിലും അതിനേക്കാള്‍ ആരാധകരുള്ളത് നാല്…

1 hour ago

പടം ഓടാതായപ്പോള്‍ ദിവസവും വിളിച്ചിരുന്നവര്‍ വിളിക്കാതായി; സൈജു കുറുപ്പ്

മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്.…

1 hour ago

സാരിയില്‍ ഗ്ലാമറസായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

പുത്തന്‍ ചിത്രങ്ങളുമായി അമല പോള്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

1 hour ago

സാരിയില്‍ മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago