Categories: latest news

വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്

തമിഴ്നാട്ടില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടി നേടിയ വമ്പിച്ച വിജയത്തില്‍ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. വിജയത്തിന് പിന്നാലെ വിജയ്ക്ക് ആശംസകളുമായി തെന്നിന്ത്യന്‍ സിനിമാ ലോകമാകെ ആശംസകളുമായി എത്തുന്നതിനിടെയാണ് പ്രകാശ് രാജിന്റെ വിമര്‍ശനം. മുമ്പും പലപ്പോഴായി വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ പ്രകാശ് രാജ് വിമര്‍ശിച്ചിട്ടുണ്ട്.

കാമരാജ് തോറ്റു. എംകെ സ്റ്റാലിന്‍ തോറ്റു. സമൂഹം ആരാധക കേന്ദ്രീകൃതമായിരിക്കുന്നു. രാഷ്ട്രീയവത്കരിക്കപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചു കഴിഞ്ഞു. രാഷ്ട്രീയ അവബോധം വളര്‍ത്തുകയെന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ യാത്ര തുടരാം. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍, വിജയകരമായി പൊതുജനങ്ങളെ സേവിക്കാന്‍ സാധിക്കട്ടയെന്ന് ആശംസിക്കുന്നു” എന്നാണ് പ്രകാശ് രാജ് എക്സില്‍ കുറിച്ചത്.

നേരത്തെ കടുത്ത വിമര്‍ശനങ്ങള്‍ വിജയ്ക്കെതിരെ പ്രകാശ് രാജ് ഉന്നയിച്ചിരുന്നു. സിനിമയില്‍ മുഖ്യമന്ത്രിയാകാം പക്ഷെ ജീവിതത്തില്‍ നാട് ഏല്‍പ്പിക്കാനാകില്ലെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. വിജയിയുടെ രാഷ്ട്രീയം സിനിമ മോഡല്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തമിഴ് ഭാഷ, നീറ്റ്, സംസ്ഥാന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങില്‍ മുമ്പ് വിജയ് സജീവമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം ടിവികെ അണികളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് പ്രകാശ് രാജ് നേരിടുന്നത്. ‘നിങ്ങള്‍ തമിഴനല്ല. അതിനാല്‍ ഞങ്ങളെക്കുറിച്ച് സംസാരിക്കണ്ട, നിങ്ങളുമൊരു നടനല്ലേ. പക്ഷെ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടു, കര്‍ണാടകയിലുള്ള നിങ്ങളെന്തിന് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ വരുന്നു? ഞങ്ങള്‍ക്ക് അറിയാം എന്ത് വേണമെന്ന്. നിങ്ങളുടെ ഉപദേശം വേണ്ട’ എന്നിങ്ങനെയാണ് ടിവികെ അണികളുടെ പ്രതികരണങ്ങള്‍

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

3 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

3 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

3 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

3 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

3 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago