പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ മദ്യപാനവുമായി ബന്ധപ്പെട്ട് ജാന്‍വി കപൂര്‍ നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. കോവിഡ് കാലത്ത് താന്‍ ഒരു വര്‍ഷത്തോളം മദ്യപിച്ചിരുന്നുവെന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. താന്‍ സ്ഥിരമായി മദ്യപിക്കുന്ന ആളല്ലെന്നും,എന്നാല്‍ കോവിഡ് കാലത്ത് സ്ഥിരമായി മദ്യപിച്ചിരുന്നുവെന്നും പറഞ്ഞ ജാന്‍വി, മദ്യം തന്റെ ശരീരരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല. രണ്ട് മാസത്തില്‍ ഒരിക്കലൊക്കയായിരുന്നു മദ്യപിച്ചിരുന്നത്. പക്ഷെ കൊവിഡ് കാലത്ത് ഒരു വര്‍ഷം സ്ഥിരമായി മദ്യപിച്ചിരുന്നു. ഞാന്‍ മദ്യത്തിന് അടിമയായി എന്നോ ദുരുപയോഗം ചെയ്തുവെന്നോ അല്ല പറയുന്നത്. പക്ഷെ സ്ഥിരമായി മദ്യപിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അനുഭവത്തിന് ശേഷമായിരുന്നു അത്. എനിക്ക് മദ്യം കൂടിയേ തീരുമായിരുന്നുള്ളൂ. അതേസമയം അത് എന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എനിക്കിഷ്ടമായിരുന്നില്ല.’ ജാന്‍വി കപൂര്‍ പറയുന്നു.
‘രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഫീലിങ്സ് ഇഷ്ടമായിരുന്നില്ല. രാവിലെ ഉണര്ന്നിരുന്നത് ഹാങ് ഓവറുമായിട്ടാണ്. അതെന്നെ അലട്ടിയിരുന്നു. അത് വളരെ അസാധാരണമായൊരു ഘട്ടമായിരുന്നു. രാവിലെ എഴുന്നേല്ക്കുമ്പോള് എന്റെ ശരീരത്തിലൊരു തരം മണമുണ്ടാകും. അത് മദ്യത്തിന് അടിമയായപ്പോയ എനിക്കറിയാവുന്ന ഒരാളുടേതിന് സമാനമായിരുന്നു. അത് നല്ല ദിവസമായിരുന്നില്ല.’ ജാന്‍വി കപൂര്‍ കൂട്ടിച്ചേര്‍ത്തു. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജാന്‍വിയുടെ പ്രതികരണം.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…