Categories: latest news

അമ്മയാകാന്‍ തോന്നിയിട്ടില്ല; ലക്ഷ്മി ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ?ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി, തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം നൃത്തവും മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷ്മി അന്‍പത്തി ആറാമത്തെ വയസിലും അവിവാഹിതയാണ്. എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്ന് മുന്‍പ് പലപ്പോഴും ലക്ഷ്മി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്ക് വിവാഹം കഴിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ലക്ഷ്മി മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

കുടുംബം കുട്ടികള്‍ എന്നത് വലിയൊരു ഉത്തരവാദിത്വമാണെന്നും തനിക്ക് പക്ഷേ വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടേ ഇല്ലെന്നുമാണ് ലക്ഷ്മി ?ഗോപാലസ്വാമി പറഞ്ഞത്. ചില സമയങ്ങളില്‍ ഒറ്റാക്കായിട്ടുണ്ടെന്നും ഒരാള്‍ വേണമെന്ന് തോന്നിയിരുന്നുവെന്നും ലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിനോട് ആയിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

‘സത്യം.. വിവാഹം കഴിക്കണമെന്ന് ആഗ്രഹം എനിക്ക് ഉണ്ടാവുന്നതേ ഇല്ല, രാവിലെ കുട്ടികളെ സ്‌കൂളില്‍ അയക്കാനായി അമ്മമാര്‍ ബാഗും തൂക്കി നില്‍ക്കുമ്പോള്‍, എത്ര വലിയ ഉത്തരവാദിത്വമാണത്. സ്‌ട്രെസാണ് കഷ്ടപ്പാടാണ്. അമ്മയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമുക്ക് സ്വന്തമായൊരു കുടുംബം വേണം. കുട്ടികളുണ്ടാകണം എന്നൊക്കെ എല്ലാ സ്ത്രീകള്‍ക്കും ഉള്ള ആഗ്രഹമാണ്. പക്ഷേ ഇതുവരെ എനിക്ക് അങ്ങനെ ഒരു ആഗ്രഹമെ ഇല്ല. കല്യാണം കഴിക്കാതെ നില്‍ക്കുന്ന കൂട്ടുകാരുണ്ട് എനിക്ക്. കുട്ടികളെ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതെല്ലാം ഉണ്ട്. പക്ഷേ അതൊരു വ്യത്യസ്തമായ ഉത്തരവാദിത്വമാണ്. പക്ഷേ എനിക്കത് സെറ്റാവില്ല. ചില സമയങ്ങളില്‍ ഒറ്റക്കാണെന്ന തോന്നല്‍ എനിക്ക് ഉണ്ടാകാറുണ്ട്. ഒരാളുണ്ടെങ്കില്‍ എന്ന് തോന്നിയിട്ടുമുണ്ട്. പക്ഷേ ശരിയായ ഒരാളായിരിക്കണം’, എന്നായിരുന്നു ലക്ഷ്മി ?ഗോപാലസ്വാമിയുടെ വാക്കുകള്‍.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

15 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

15 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

16 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

16 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

16 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago