Categories: latest news

കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല

സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. ഏറെ നാളുകള്‍ക്ക് ശേഷമാണ് സൂര്യയും തൃഷയും ഒരുമിച്ച് അഭിനയിക്കുന്നത്. ഇതും ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നതായിരുന്നു.

എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തൃഷയും കറുപ്പിന്റെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ അത്ര നല്ല രസത്തിലല്ല. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ തൃഷ എത്തിയിരുന്നില്ല. സൂര്യയടക്കമുള്ള താരങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും തൃഷ മാത്രം എത്താതിരുന്നത് ആരാധകരില്‍ സംശയം ജനിപ്പിച്ചിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തൃഷ നടത്തിയ പ്രതികരണങ്ങള്‍ ആ സംശയം ശക്തമാക്കി.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഡിയോയിലെ തൃഷയുടെ സാന്നിധ്യത്തെക്കുറിച്ചുള്ളൊരു ആരാധകന്റെ ട്വീറ്റിന് തൃഷ മറുപടിയുമായി എത്തുകയായിരുന്നു. ‘തൃഷ ഈ സിനിമയിലുള്ള കാര്യം ഞാന്‍ മറന്നുപോയി. അവര്‍ ഇപ്പോഴും ഇതുപോലെ ചെറുപ്പമായിരിക്കുന്നതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. ശരിക്കും പ്രായം റിവേഴ്സിലാണ്. കറുപ്പിന് മുമ്പ് തൃഷയും സൂര്യയും ഒരുമിച്ച് അഭിനയിച്ചത് ഏത് ചിത്രത്തിലാണ്” എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.

”നന്ദി. ഞാനും മറന്നുപോയി. ഇപ്പോഴെങ്കിലും അവര്‍ ഓര്‍മപ്പെടുത്തിയെന്നത് നന്നായി” എന്നായിരുന്നു തൃഷയുടെ പ്രതികരണം. പിന്നാലെ ഓഡിയോ ലോഞ്ചിന് വരാതെ ഇങ്ങനെ കളിയാക്കുന്നത് ശരിയാണോ എന്നൊരു ആരാധകന്‍ പ്രതികരിച്ചതിന് തൃഷ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. ”എന്റെ ക്ഷണം ഒരുപക്ഷെ മെയിലില്‍ എവിടെയോ നഷ്ടപ്പെട്ടതാകാം” എന്നായിരുന്നു തൃഷയുടെ പ്രതികരണം. ഇതോടെ ഓഡിയോ ലോഞ്ചിന് തൃഷയെ ക്ഷണിച്ചിരുന്നില്ലെന്നും അതാണ് തൃഷ ട്വീറ്റുകളിലൂടെ സൂചിപ്പിച്ചതുമെന്ന നിഗമനത്തിലാണ് ആരാധകര്‍.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

12 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago