Categories: Gossipslatest news

ഫിറോസ് ഖാന്റെ പരസ്ത്രീബന്ധം കണ്ടുപിടിച്ചു, ആത്മഹത്യയ്ക്കു ശ്രമിച്ചു; മുൻ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സജ്‌ന നൂർ

മുൻ ഭർത്താവ് ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മോഡലുമായ സജ്‌ന നൂർ. വിവാഹശേഷം ഫിറോസ് ഖാന്റെ പരസ്ത്രീബന്ധം കണ്ടെത്തിയിട്ടുണ്ടെന്നും താൻ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നും സജ്‌ന പറഞ്ഞു.

ഫിറോസിനെ പേടിച്ചാണ് പല കാര്യങ്ങളും വെളിപ്പെടുത്താതിരുന്നത്. ഇനിയും ഫിറോസിനെ പേടിക്കാൻ വയ്യെന്നും എല്ലാ കാര്യങ്ങളും തുറന്നുപറയുകയാണെന്നും സജ്‌ന ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. ഫിറോസിനെതിരെ സജ്‌ന നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.

വിവാഹശേഷം ഫിറോസിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സജ്‌ന പറയുന്നു. ആദ്യവിവാഹബന്ധം പിരിഞ്ഞതിനു ശേഷമാണ് ഫിറോസുമായി വിവാഹം നടക്കുന്നത്. ആദ്യ വിവാഹത്തിൽ തനിക്കൊരു കുഞ്ഞുണ്ടായിരുന്നു. ഈ കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസുമായുള്ള രണ്ടാം വിവാഹം. എന്നാൽ വിവാഹശേഷം തന്നെ കുഞ്ഞിനെ കാണിക്കാൻ പോലും ഫിറോസ് തടസം നിന്നിരുന്നെന്ന് സജ്‌ന ആരോപിച്ചു. ഫിറോസിന്റെ പരസ്ത്രീബന്ധം ഒന്നിലേറെ തവണ താൻ കൈയോടെ പൊക്കിയിട്ടുണ്ടെന്നും സജ്‌ന പറഞ്ഞു.

ഒരിക്കൽ ഫിറോസ് മറ്റൊരു സ്ത്രീയുമായി ഫോണിൽ നടത്തിയ സംസാരം കേട്ടു. ഒരു പെണ്ണും കേൾക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അതിൽ കേട്ടത്. അത്രയും സെക്ഷ്വൽ ആയ കാര്യങ്ങളാണ്. ഇത് ഞാൻ കണ്ട് തകർന്നുപോയി. അവിടെ വെച്ച് വലിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. ആ സമയത്ത് അവിടെ ഇരിക്കുന്ന ഒരു ബ്ലേഡ് എടുത്ത് താൻ കൈ മുറിച്ചെന്നും സജ്‌ന പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

10 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

10 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

10 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

23 hours ago