Categories: latest news

ഞാന്‍ എന്തിന് നിങ്ങളുടെ അമ്മ പാകം ചെയ്യുന്നത് പോലെ ചെയ്യണം; ഭര്‍ത്താവിനുള്ള മറുപടിയുമായി ശ്രുതി ഹാസന്‍

തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് ശ്രുതി ഹാസന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ ഒരു മടിയും ശ്രുതി കാണിക്കാറില്ല. തന്റെ വിവാഹത്തെയും പ്രണയത്തെയും കുറിച്ചുള്ള സങ്കല്പനകള്‍ എല്ലാം തന്നെ ശ്രുതി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന്‍ എപ്പോഴും നിങ്ങള്‍ ഭക്ഷണം ഉണ്ടകാക്കി കൊടുക്കുമ്പോള്‍ ‘അമ്മ ഉണ്ടാകുന്നതിന്റെ രുചി വന്നില്ലെന്ന് പറയുന്നതിനെ കുറിച്ച് പറയുകയാണ് ശ്രുതി. മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണിയില്‍ ആയിരുന്നു ശ്രുതി ഹാസന്റെ പ്രതികരണം.

‘ഭര്‍ത്താവ്, അല്ലെങ്കില്‍ കാമുകന്‍ നിങ്ങളുണ്ടാക്കിയ ഭക്ഷണം അമ്മയുണ്ടാക്കുന്ന രുചിയില്ല എന്ന് പറയുകയാണെങ്കില്‍ – ഞാനാണ് നിങ്ങളുടെ സ്ഥാനത്ത് എങ്കില്‍ പറയുക, തന്നത്താന്‍ പാചകം ചെയ്യാനാണ്. നിങ്ങളുടെ അമ്മയെ പോലെ പാകം ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ക്കാണ്, ഞാന്‍ പാകം ചെയ്യുമ്പോള്‍ എന്റെ അമ്മ പാകം ചെയ്യുന്നത് പോലെയാണ് ചെയ്യുന്നത്. ഞാന്‍ എന്തിന് നിങ്ങളുടെ അമ്മ പാകം ചെയ്യുന്നത് പോലെ ചെയ്യണം. യുക്തിപരമായി ചിന്തിച്ചാല്‍ അതാണ് അതിന്റെ ശരി.

അമ്മ എങ്ങനെയാണ് പാകം ചെയ്യുന്നത് എന്ന് വര്‍ഷങ്ങളായി അത് കഴിക്കുന്ന നിങ്ങള്‍ക്കാണ് നന്നായി അറിയുക. അത് തന്നെ കഴിക്കുന്നത് കാരണം, എന്റെ അമ്മയാണ് ഏറ്റവും മികച്ച ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ക്ക് പറയാം. അതുപോലൊരു അമ്മ എനിക്കുമുണ്ട്, വര്‍ഷങ്ങളായി അമ്മയുടെ ഭക്ഷണം കഴിക്കുന്ന എനിക്ക്, അതാണ് ഏറ്റവും രുചി തോന്നുന്നത്. ഇത് വാസ്തവത്തില്‍ ഒരു ഈഗോ പ്രശ്നമാണ്.

ഓരോ വ്യക്തിയും വ്യത്യസ്ത സാഹചര്യങ്ങളിലും അഭിരുചികളിലും ശീലങ്ങളിലും അനുഭവങ്ങളിലുമൊക്കെ വളരുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സ്വഭാവവും ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം വ്യത്യസ്തമായിരിക്കാം എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഷിയാസ് തന്നെ അനിയത്തിയായാണ് കാണുന്നത്

അഭിനയവും മോഡലിംഗുമൊക്കെയായി ആക്ടീവാണ് ഷിയാസ് കരീം. അടുത്തിടെ…

23 hours ago

സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം; കങ്കണ

ഗ്രേറ്റര്‍ നോയിഡയിലേയും ഭോപ്പാലിലേയും യുവതികളുടെ മരണം രാജ്യത്ത്…

23 hours ago

മമ്മൂക്കയാണ് ദൃശ്യം ചെയ്യാന്‍ നിര്‍ബന്ധിച്ചത്; മീന

'ദൃശ്യം 3' പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും…

23 hours ago

ലാലേട്ടന്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു; ചോദ്യവുമായി വീണ

ദൃശ്യം' ഫ്രാഞ്ചൈസിയിലെ പുതുമുഖമാണ് വീണ നന്ദകുമാര്‍. ഒരു…

23 hours ago

മനുഷ്യത്വം ഇല്ലാത്തവന്‍; രവി മോഹന് മറുപടിയുമായി ഖുശ്ബു

നടന്‍ രവി മോഹന്റെ ആരോപണ?ങ്ങള്‍ക്ക് മറുപടി നല്‍കി…

23 hours ago

മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

23 hours ago