Categories: latest news

കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഹാപ്പിയാണ്

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ലെന. വര്‍ഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന The Autobiography of God എന്ന പുസ്തകം എഴുതിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2025 ലാണ് ലെന രണ്ടാമത് വിവാഹിതയായത്. പ്രശാന്ത് നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ഈ ജന്മത്തില്‍ തനിക്ക് കുട്ടികള്‍ വേണ്ടെന്ന് വീണ്ടും പറയുകയാണ് ലെന. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

‘കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. വളരെ ചെറിയ പ്രായത്തില്‍ തീരുമാനിച്ചതാണ്. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോള്‍. അന്ന് അങ്ങനെയാെരു തീരുമാനം എടുക്കേണ്ട യാതൊരു കാര്യവുമില്ല. ആ സമയത്ത് അങ്ങനെ ഒരു ചിന്ത വന്നതാണ്. അമ്മ ആ കാലഘട്ടത്തില്‍ പെരിമെനോപോസിലൂടെ കടന്ന് പോകുകയാണ്. ഇത് മനസിലാകാത്തത് കൊണ്ട് ഞാനും ഇത് പോലൊരു പാരന്റ് അല്ലേ ആവുക, നമ്മളെക്കുറിച്ച് സ്വയം പഠിക്കണം എന്ന് അന്ന് ഞാന്‍ ചിന്തിച്ചു.

കുട്ടികളൊക്കെയായി അമ്മയായിരുന്നെങ്കില്‍ എനിക്ക് സ്പിരിച്വാലിറ്റിയില്‍ ഇത്രയും സമയം ചെലവഴിക്കാനാകുമായിരുന്നില്ല. അല്ലെങ്കില്‍ ഇത്രയും വര്‍ഷം കരിയറിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാന്‍ ഉണ്ടാകില്ല. പിന്നീട് ആ തീരുമാനത്തില്‍ തന്നെ നില്‍ക്കാന്‍ കാരണം അതാണ്. തീരുമാനം മാറ്റണോ എന്നാലാേചിച്ചപ്പോള്‍ വേണ്ട, അത്മീയതിലും കരിയറിലും ശ്രദ്ധ കൊടുക്കാമെന്ന് തന്നെ ബോധ്യപ്പെട്ടു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എനിക്കും ലാലേട്ടനും ഇടയില്‍ പ്രശ്‌നങ്ങളില്ല; ഉര്‍വശി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…

1 hour ago

ഞാന്‍ അയാളുടെ മുഖത്തടിച്ചു; തുറന്നു പറഞ്ഞ് ആശ ശരത്

നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…

1 hour ago

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണം

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…

2 hours ago

വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…

1 day ago

ആ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടി

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…

1 day ago

ഒരു പെണ്ണിനെ പീഡിപ്പെച്ചെന്ന് പോലും വാര്‍ത്ത വന്നേക്കാം; തുറന്ന് പറഞ്ഞ് കിച്ചു

തന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങളും, അച്ഛന്‍ കൊല്ലം…

1 day ago