Categories: latest news

വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ ഏറെ ശ്രദ്ധേയയാണ് കൃഷ്ണപ്രഭ. അഭിനയം പോലെതന്നെ നൃത്തത്തെയും സ്‌നേഹിക്കുന്ന കൃഷ്ണപ്രഭ സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോഴിതാ, വിവാഹസങ്കല്‍പ്പത്തെ കുറിച്ച് കൃഷ്ണപ്രഭ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

എങ്ങനെയാണ് ഇങ്ങനെ ചിരിക്കാന്‍ പറ്റുന്നതെന്ന് ആളുകള്‍ ചോ?ദിക്കാറുണ്ട്. അതിനുള്ള മറുപടിയായി അമ്മയോട് പറയാറുള്ള ഒരു കാര്യം ഞാന്‍ കല്യാണം കഴിച്ചിട്ടില്ലെന്നതാണ്. അതുകൊണ്ട് തന്നെ വേറെ ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. ഭാരങ്ങളും ഉത്തരവാദിത്വങ്ങളും ഇല്ല. ആള്‍ക്കാര്‍ ഇത്തരം കാര്യങ്ങളിലൊക്കെയല്ലേ പൊതുവെ പരാതി പറയാറുള്ളത്. പരാതിയും പറയും ശേഷം പോയി കല്യാണവും കഴിക്കും. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. കല്യാണം കഴിച്ചശേഷം വീണ്ടും പരാതിയും പറയും. എന്തിന് കല്യാണം കഴിച്ചുവെന്നൊക്കെയാണ് പിന്നീടുള്ള പരാതി. അങ്ങനെയാണെങ്കില്‍ പിന്നെ കല്യാണം കഴിക്കാതെ ഇരുന്നാല്‍ പോരേ?’ കൃഷ്ണപ്രഭ ചോദിക്കുന്നു.

ടീനേജ് പ്രായം മുതല്‍ക്കേ വിവാഹത്തോട് വിമുഖതയുണ്ടായിരുന്ന തനിക്ക് ഒരു കുഞ്ഞിനെ നോക്കി വളര്‍ത്തുക എന്നത് പ്രായോഗികമായി താല്പര്യമുള്ള കാര്യമല്ലെന്നും, നിലവിലെ ഈ സ്വാതന്ത്ര്യം തന്നെയാണ് തന്റെ കരുത്തെന്നും കൃഷ്ണ പ്രഭ അഭിമുഖത്തില്‍ പറഞ്ഞു.

‘കല്യാണം നല്ലൊരു എടപ്പാടായി തോന്നാത്തതുകൊണ്ടാണ് ഞാന്‍ കല്യാണം കഴിക്കാത്തത്. ടീനേജ് മുതല്‍ എനിക്ക് ഈ ചിന്തയുണ്ട്. എന്റെ ചുറ്റുമുള്ള അനുഭവങ്ങള്‍ വെച്ചാണ് ഞാന്‍ ഒരു അഭിപ്രായം പറയുന്നത്. എനിക്ക് അറിയാവുന്ന മിക്ക ആളുകളും കല്യാണം കഴിഞ്ഞ് ഉന്തി ഉരുട്ടി ഒരുമിച്ച് ജീവിതം കൊണ്ടുപോകുന്നവരാണ്. കല്യാണം കഴിക്കാന്‍ അമ്മ നിര്‍ബന്ധിക്കാറുമില്ല.’

ജോയൽ മാത്യൂസ്

Recent Posts

ആ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടി

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…

32 minutes ago

ഒരു പെണ്ണിനെ പീഡിപ്പെച്ചെന്ന് പോലും വാര്‍ത്ത വന്നേക്കാം; തുറന്ന് പറഞ്ഞ് കിച്ചു

തന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങളും, അച്ഛന്‍ കൊല്ലം…

35 minutes ago

വിവാഹ വാര്‍ഷികം ആഘോഷിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും

മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. തന്റെ…

37 minutes ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി സാനിയ

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ.…

1 day ago

മനോഹരിയായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago