സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തനിക്ക് 603 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് താരം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 184 കോടി രൂപയാണ് വിജയ്യുടെ വരുമാനം.
സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അനുസരിച്ച്, ബിഎംഡബ്ല്യു 530, ടൊയോട്ട ലെക്‌സസ്, ടൊയോട്ട വെല്‍ഫയര്‍, ബിഎംഡബ്ല്യു ഐ7 തുടങ്ങിയ ആഡംബര കാറുകള്‍ വിജയിയുടെ ശേഖരത്തിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കാറുകളുടെ മാത്രം മൂല്യം കോടികള്‍ വരും.
404.58 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും, 198.62 കോടി രൂപയുടെ സ്ഥാവര ആസ്തികളുമാണ് താരത്തിന്റെ പേരിലുള്ളത്. സ്ഥാവര ആസ്തികളുടെ പട്ടികയില്‍ കൊടൈക്കനാലിലെ കൃഷിഭൂമിയും ചെന്നൈയിലുടനീളമുള്ള വാണിജ്യ, വാസയോഗ്യമായ സ്വത്തുക്കളും ഉള്‍പ്പെടുന്നു. സ്വകാര്യ ജംഗമ ആസ്തികളില്‍ കൈയിലുള്ള 2 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. സത്യവാങ്മൂലത്തില്‍, 15 ലക്ഷം രൂപ വിലമതിക്കുന്ന 883 ഗ്രാം സ്വര്‍ണ്ണവും വെള്ളിയും ഉള്ളതായി വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 184 കോടി രൂപയാണ് താരത്തിന്റെ വരുമാനം. സിനിമകളില്‍ നിന്നുള്ള പ്രതിഫലവും മറ്റു നിക്ഷേപങ്ങളുമാണ് പ്രധാന വരുമാന സ്രോതസ്സ്. ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ ബാധ്യതകളില്ലെന്നും കുടിശ്ശികകളില്ലെന്നും നടന്‍ വ്യക്തമിക്കി. നിരവധി പേര്‍ക്ക് വ്യക്തിഗത വായ്പകളും അഡ്വാന്‍സുകളും നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
സൗത്ത് ഇന്ത്യന്‍ സിനിമാരംഗത്ത് ആരാധകര്‍ ഏറെയുള്ള നടനാണ്…
പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ തിരക്കിലാണ് ടൊവിനോ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…