പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ തിരക്കിലാണ് ടൊവിനോ തോമസ്. പള്ളിച്ചട്ടമ്പി പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയ ടൊവിനോയോട് ഒരു തമിഴ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യവും അതിനു ടൊവിനോ നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ‘ലോക’ സിനിമയുടെ അണിയറക്കാരും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് എന്തുകൊണ്ട് താങ്കളെ ഒതുക്കുന്നു? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
ഞങ്ങളെല്ലാം വര്‍ഷങ്ങളായി ഒരുമിച്ച് അഭിനയിച്ച് പരിചയമുള്ളവരാണ്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയതു തന്നെ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ‘തീവ്രം’ എന്ന സിനിമയിലൂടെയാണ്. അടുത്ത പടവും ദുല്‍ഖറിനൊപ്പമായിരുന്നു, ‘എബിസിഡി’ എന്ന ആ സിനിമയില്‍ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിച്ചു. അന്ന് തൊട്ട് ഇന്നുവരെ ദുല്‍ഖര്‍ എന്നോട് വളരെ സ്വീറ്റ് ആയി മാത്രമേ പെരുമാറിയിട്ടുള്ളൂ. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് ഞങ്ങളൊരുമിച്ചു കേട്ടാല്‍ എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചിരിക്കും. ‘ലോക’ സിനിമയുടെ സംവിധായകനായ അരുണ്‍, അദ്ദേഹത്തിന്റെ ആദ്യ ചിത്രം ‘തരംഗം’ ചെയ്തത് എനിക്കൊപ്പമാണ്. കല്യാണിക്കൊപ്പം ‘തല്ലുമാല’ ചെയ്തിട്ടുണ്ട്. നസ്ലിന്‍ സഹോദരനെപ്പോലെയാണ്. പിന്നെ ദുല്‍ഖറും അത്രയും സ്വീറ്റ് ആണ് എന്നും താരം പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
സൗത്ത് ഇന്ത്യന്‍ സിനിമാരംഗത്ത് ആരാധകര്‍ ഏറെയുള്ള നടനാണ്…
സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി നടനും തമിഴക വെട്രി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…