Categories: latest news

വിവാഹത്തിന് സ്വര്‍ണ വേണ്ട; മീനാക്ഷി

അവതാരകയും നടിയുമായ മീനാക്ഷി അനൂപ് സോഷ്യല്‍ മീഡിയയിലും താരമാണ്. തന്റെ നിലപാടുകളിലൂടേയും കുറിക്കു കൊള്ളുന്ന കൗണ്ടറുകളിലൂടേയും മീനാക്ഷി കയ്യടി നേടാറുണ്ട്. മീനാക്ഷിയുടെ പോസ്റ്റുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം പറയുന്നത്.

ഇത്രകാലം അച്ഛനും അമ്മയും വളര്‍ത്തി. ഇനിയങ്ങോട്ട് വളരേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏറ്റവും യോജിച്ച അല്ലെങ്കില്‍, എനിക്ക് ഏറ്റവും അടുത്തു നില്‍ക്കാന്‍ കഴിയുന്നയാളെ കണ്ടെത്താനും എനിക്കല്ലേ പറ്റൂ” എന്നാണ് താരം ചോദിക്കുന്നത്. .

വിവാഹ ചെലവെന്ന് അച്ഛനേയും അമ്മയേയും സമ്മര്‍ദ്ദത്തിലാക്കാന്‍ എനിക്കിഷ്ടമല്ല. അപ്പോഴത്തെ സാമ്പത്തിക നിലവാരത്തിനനുസരിച്ച് ലളിതമായോ ആഘോഷമായോ ഒക്കെ നടത്താന്‍ തീരുമാനിക്കാവുന്നതേയുള്ളൂവെന്നും താരം പറയുന്നു.

”സ്വന്തമായി വീട് വേണമെന്ന ആഗ്രഹം ചെറിയ പ്രായത്തിലേ ഉണ്ട്. വിവാഹത്തിലൂടെ പറിച്ചു നടല്‍ വേണ്ട എന്നാണ് കരുതുന്നത്. ആണ്‍കുട്ടി ഇങ്ങോട്ട് വന്നാലും ഞാന്‍ അങ്ങോട്ട് പോയാലും പറിച്ചു നടലാകും. രണ്ട് പേര്‍ ഒരുമിക്കുന്നതിലുള്ള പുതുമ എല്ലാ കാര്യത്തിലും വേണം. ഒരുമിച്ച് പുതിയൊരു ഇടത്തു നിന്നും തുടങ്ങുന്നതാകും നല്ലത്. നിലവിലുള്ള ജീവിതരീതികളൊന്നും അതിനായി മാറേണ്ടി വരരുത്.”

”സ്വര്‍ണം വച്ച് വിവാഹം നടത്തുന്നതിനോടൊന്നും എനിക്ക് തീരെ താല്‍പര്യമില്ല. എനിക്ക് സ്വര്‍ണം വേണമെങ്കില്‍ ഞാനല്ലേ വാങ്ങിയിടേണ്ടത്. വീട്ടുകാര്‍ അതിന് വേണ്ടി സമ്മര്‍ദ്ദത്തിലാകേണ്ടതില്ല” എന്നും മീനാക്ഷി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിമര്‍ശനം ലഭിക്കുന്നതിന് കുടുംബത്തില്‍ നിന്ന്

കാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ…

51 minutes ago

കിച്ചുവിനെ ഉപദ്രവിച്ചിട്ടില്ല; രേണു സുധി

കൊല്ലം സുധിയുടെ മകന്റെ വിഡിയോ ചര്‍ച്ചകളില്‍ നിറയുമ്പോള്‍…

3 hours ago

രേണു സുധിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി കിച്ചു സുധി

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…

21 hours ago

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

2 days ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

2 days ago

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അനുശ്രീ പറയുന്നു

മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…

2 days ago