സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഹന്‍സികയ്ക്ക് ഇന്ന് സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ആരാധകവൃന്ദമുണ്ട്. ഹന്‍സിക പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമെല്ലാം അതിവേഗമാണ് വൈറലായി മാറുന്നത്.
തന്റെ സഹോദരിമാര്‍ക്ക് പിന്നാലെ ഹന്‍സികയും നായികയായി ചുവടുവെക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ബാലതാരമായി നേരത്തെ അഭിനയിച്ചിട്ടുള്ള ഹന്‍സിക നായികയാകുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ യുവതാരം നസ്ലെന്റെ നായികയായിട്ടാണ് ഹന്‍സികയുടെ എന്‍ട്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടി D’EUX എന്ന ചിത്രത്തിലാണ് ഹന്‍സിക നസ്ലെന്റെ നായികയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ലൂക്കയില്‍ അഹാനയുടെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട് ഹന്‍സിക. കൃഷ്ണ കുമാറിന്റെ മക്കളില്‍ സിനിമയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണ് ഹന്‍സിക. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലെത്തിയിരുന്നു.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…