Categories: Gossips

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന D55 ലാണ് താരം പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുക.

മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡിൽ ഉള്ളതായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള കുറ്റാന്വേഷണമാണ് സിനിമ പ്രതിപാദിക്കുന്നത്. മമ്മൂട്ടിയും ധനുഷും ഒന്നിച്ചുള്ള മാസ് രംഗങ്ങളടക്കം സിനിമയിലുണ്ടാകുമെന്ന് തമിഴ് ഇൻഡസ്ട്രിയുമായി അടുത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശിവകാർത്തികേയനെ നായകനാക്കി ‘അമരൻ’ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് ‘ഡി 55’ സംവിധാനം ചെയ്യുന്നത്. ധനുഷ് ചിത്രത്തിൽ 20 ദിവസത്തോളം മമ്മൂട്ടിക്ക് ഷൂട്ട് ഉണ്ടായിരിക്കുമെന്നാണ് വിവരം. ഈ ചിത്രത്തിനായി 10 കോടിക്കു മുകളിലാണ് മമ്മൂട്ടി പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ധനുഷ് തന്നെയാണ് ഈ പ്രൊജക്ടിനായി മമ്മൂട്ടിയുമായി ബന്ധപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സായ് പല്ലവിയാണ് നായിക. ശ്രീലീലയും നിർണായക വേഷത്തിലെത്തുന്നു.

അനില മൂര്‍ത്തി

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

22 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

22 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago