Categories: latest news

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 തിയറ്ററുകളിലേക്ക്. മോഹന്‍ലാലാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകര്‍ കണ്ടത് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം 2021-ലാണ്.

കോവിഡ് സമയമായിരുന്നതിനാല്‍ ഒടിടി റിലീസായാണ് ദൃശ്യം 2 പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ 100 കോടി കളക്ഷന്‍ നേടേണ്ട ചിത്രമായിരുന്നു ദൃശ്യം 2 എന്നാണ് ആരാധകര്‍ പറയുന്നത്.

ദൃശ്യം 3 റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഒരു സര്‍പ്രൈസ് പോലെയാണ് ഇപ്പോള്‍ ദൃശ്യം 2 തിയറ്ററുകളിലെത്താന്‍ പോകുന്നത്. ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

ജോയൽ മാത്യൂസ്

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

17 minutes ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

5 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

5 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ ചിത്രങ്ങളുമായി വീണ

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

6 hours ago